സമരം ചെയ്ത യുവാക്കള്‍ക്ക് നേരെ തീവ്രവാദ അന്വേഷണം അപലപനീയം -കെ.എം.സിസി
text_fieldsദമ്മാം: ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചകള്ക്കെതിരായി പ്രതിഷേധിച്ച വിദ്യാര്‍ഥി യുവജന നേതാക്കളുടെ മതം നോക്കി തീവ്രവാദ അന്വേഷണം നടത്താന്‍ ശ്രമിച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടി അപലപനീയമാണെന്ന് മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം കവലയില്‍ അഭിപ്രായപ്പെട്ടു.
നീതിക്ക് വേണ്ടി പോരാടുന്ന യുവജന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മേല്‍ യു.പിയിലെ യോഗി മോഡല്‍ തീവ്രവാദ ചാപ്പയടിക്കുന്ന കേരള പൊലീസ് നയം ആശങ്കയുളവാക്കുന്നതാണ്. കേരള പൊലീസിലെ സംഘ്പരിവാര സീക്രട്ട് സെല്ലുകള്‍ മതേതര കേരളത്തിന് അപമാനമാണ്. ഇത്തരത്തിലുള്ള ധിക്കാര നടപടികള്‍ സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍നിന്നും നീക്കംചെയ്ത് ആലുവയില്‍ വീണ്ടുമൊരു ജനകീയ പ്രക്ഷോഭമൊഴിവാക്കാന് സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാർഥം ദമ്മാമിലെത്തിയ ഇബ്രാഹിം കവലയിലിന് ദമ്മാം കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡൻറ് സ്വാദിഖ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല കെ.എം.സി.സി ചെയര്മാന് സി.പി. മുഹമ്മദലി ഓടക്കാലി ഉദ്ഘാടനം ചെയ്തു. അൽഖോബാര്‍ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ഷഫീക് സലിം ഇലഞ്ഞിക്കായില്‍, അലി വടാട്ടുപാറ, സലാം കുഴിവേലിപ്പടി, റജീഷ് അശമന്നൂര്‍, അബ്ദുറഹീം വെങ്ങോല എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ശിഹാജ് കവലയില്‍ സ്വാഗതവും ട്രഷറര്‍ സനൂബ് സുബൈര്‍ കൊച്ചി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.