നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു; സൗദിയിലേക്ക് തായ്ലൻഡ് ഗാർഹിക തൊഴിലാളികളുടെ വരവ് തുടങ്ങി
text_fieldsജിദ്ദ: നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം തായ്‌ലൻഡിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് പുനഃരാരംഭിച്ചു. വനിതാ വീട്ടുജോലിക്കാരുടെ ആദ്യ സംഘം വ്യാഴാഴ്ച രാവിലെ റിയാദ് വിമാനത്താവളത്തിലെത്തി. സൗദി മാനവവിഭവശേഷി മന്ത്രാലയവും തായ് തൊഴിൽ മന്ത്രാലയവും തമ്മിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കരാർ അടുത്തിടെയാണ് ഒപ്പുവെച്ചത്. തായ്‌ലൻഡിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാതിൽ തുറന്നത് റിക്രൂട്ട്‌മെൻറ് സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ഉണ്ടാക്കുകയും സൗദി റിക്രൂട്ട്‌മെൻറ് വിപണിയിലെ വർഷങ്ങളോളമായുള്ള ചില രാജ്യങ്ങളുടെ കുത്തകയെ തകർക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
സൗദിയിലേക്കുള്ള തായ് സ്ത്രീ തൊഴിലാളികളുടെ പ്രവാഹം തുടരുമെന്ന് ‘ഇഅ്തന’ ഹ്യൂമൻ റിസോഴ്‌സ് കമ്പനി സി.ഇ.ഒ മുൻദിർ അൽ നഹാരി പറഞ്ഞു. സൗദി കുടുംബത്തിന് ആവശ്യമായ കഴിവുകളിൽ പരിശീലനം നേടിയ ശേഷമാണ് വരവ്. പല രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നത് റിക്രൂട്ട്‌മെൻറ് ഉറവിടങ്ങൾ വൈവിധ്യവത്കരിക്കാനും ഗുണഭോക്താവിന് ഗുണമേന്മയുള്ളതും ന്യായമായ ചെലവുകളോടെയും കൂടിയ ഗാർഹിക തൊഴിൽ സേവനങ്ങൾ നൽകുക ലക്ഷ്യമിട്ടാണെന്നും അൽനഹാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.