Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി ബാ​ഡ്മി​ൻ​റ​ണ്‍ ലീ​ഗ് സീ​സ​ണ്‍ മൂ​ന്നി​ൽ ന​ജീ​ബ്-​അ​ഭി​ലാ​ഷ് സ​ഖ്യം ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
Thalassery Badminton League winners
cancel
camera_alt

ത​ല​ശ്ശേ​രി ബാ​ഡ്മി​ൻ​റ​ണ്‍ ലീ​ഗ് സീ​സ​ണ്‍ മൂ​ന്ന്​ വി​ജ​യി​ക​ൾ

റി​യാ​ദ്​: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ടി.​എം.​ഡ​ബ്ല്യു.​എ റി​യാ​ദ് ത​ല​ശ്ശേ​രി ഫെ​സ്​​റ്റ്​ 2024’ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ ത​ല​ശ്ശേ​രി ബാ​ഡ്മി​ൻ​റ​ണ്‍ ലീ​ഗ് സീ​സ​ണ്‍ മൂ​ന്ന്​ റി​യാ​ദ്​ എ​ക്സി​റ്റ് 16ലെ ​റാ​യി​ദ് പ്രോ ​കോ​ര്‍ട്ടി​ല്‍ ന​ട​ന്നു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റോ​ളം ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍ണ​മെൻറ്​ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 32 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത പ്രോ ​വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ്‌ ന​സീ​ര്‍ ഇ​സ്മ​ഈ​ൽ-​ശു​ഹൈ​ബ് ക​ക്കോ​ട്ട് സ​ഖ്യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ന​ജീ​ബ്-​അ​ഭി​ലാ​ഷ് സ​ഖ്യം ജേ​താ​ക്ക​ളാ​യി.

അ​മ​ച്വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഷ​മീ​ര്‍ തീ​ക്കൂ​ക്കി​ല്‍-​മു​ഹ​മ്മ​ദ്‌ നം​ഷി​ദ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടി.​എം. അ​ന്‍വ​ര്‍ സാ​ദ​ത്ത്‌-​നി​ഷാ​ദ് സ​ഖ്യം ജേ​താ​ക്ക​ളാ​യി. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഭൈ​മി സു​ബി​ൻ-​ഹു​സ്ന നി​സാ​ഫ് സ​ഖ്യ​ത്തെ തോ​ല്‍പ്പി​ച്ച് ഷ​ഹ​ലാ അ​ഫീ​ല്‍-​ഫാ​ത്തി​മ സ​ബ ഷ​ഹാ​ബു​ദീ​ൻ ഖൈ​സ് സ​ഖ്യ​വും ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഫ​ദ​ല്‍ ഫു​ആ​ദ്-​സൈ​ദാ​ന്‍ ന​സീ​ര്‍ സ​ഖ്യ​ത്തെ തോ​ല്‍പ്പി​ച്ച് നെ​ഹാ​ന്‍ ന​സീ​ര്‍-​ദ​യാ​ന്‍ ഇ​ഖ്ബാ​ല്‍ സ​ഖ്യ​വും ജേ​താ​ക്ക​ളാ​യി.

പെ​ണ്‍കു​ട്ടി​ക​ളു​ടെ സിം​ഗി​ള്‍സി​ല്‍ ആ​ലി​യ ആ​രി​ഫ് ജേ​താ​വും ഫാ​ത്തി​മ ഹ​വ്വ ഫ​ത്താ​ഹ് റ​ണ്ണ​റ​പ്പു​മാ​യി. കി​ഡ്സ്‌ വി​ഭാ​ഗ​ത്തി​ല്‍ യു​വി​ന്‍ അ​ഭി​ലാ​ഷ്, സൈ​ദ്‌, ഒ​മ​ര്‍ അ​ലി സ​ര്‍ഫ​റാ​സ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. ടി.​എം.​ഡ​ബ്ല്യു.​എ റി​യാ​ദ് പ്ര​സി​ഡ​ൻ​റ്​ വി.​സി. അ​ഷ്ക്ക​ര്‍ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ര്‍ട്സ് ക​ണ്‍വീ​ന​ര്‍ ഫു​ആ​ദ് ക​ണ്ണ​മ്പ​ത്ത് മ​ത്സ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളോ​ടൊ​പ്പം റ​യാ​ന്‍ ഇ​ൻ​ര്‍നാ​ഷ​ന​ല്‍ ക്ലി​നി​ക്‌ പ്ര​തി​നി​ധി​ക​ളാ​യ വി.​പി. മു​ഷ്താ​ഖ് മു​ഹ​മ്മ​ദ്‌ അ​ലി, അ​ദ്നാ​ൻ ജാ​ബി​ർ, ഡോ. ​ജാ​വി​ദ് അ​ഹ​മ്മ​ദ് കു​ട്ടി, റി​യാ​ദി​ലെ മാ​ഹി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മൈ​വ പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​വ​ൻ​റ്​​സ് ക​ണ്‍വീ​ന​ര്‍ പി.​സി. ഹാ​രി​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhThalassery Badminton League
News Summary - Thalassery Badminton League
Next Story