തലശ്ശേരി ഫുട്ബാൾ ഫിയസ്റ്റ; ദല്ല മൈലുള്ള മെട്ട ജേതാക്കൾ
text_fieldsറിയാദ്: റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് (ടി.എം.ഡബ്ല്യു.എ) റിയാദിൽ സംഘടിപ്പിച്ച തലശ്ശേരി ഫുട്ബാള്‍ ഫിയെസ്റ്റ സീസണ് സിക്സില് ദല്ല മൈലുള്ള മെട്ട ജേതാക്കളായി.
അല്‍ഖർജ് റോഡിലെ ഇസ്കാന്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരീഖ് നയിച്ച എടക്കാട് ബറ്റാലിയൻ ടീമിനെ തോൽപിച്ചാണ് മെഹ്താബ് നയിച്ച ദല്ല മൈലുള്ള മെട്ട ജേതാക്കളായത്.
ഫൈനലിൽ മികച്ച കളിക്കാരനായി കെൻസ് തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ഇക്ബാല്‍ കരസ്ഥമാക്കി. ഏറ്റവും നല്ല എമേർജിങ് കളിക്കാരനുള്ള പുരസ്കാരം ശമ്മാസും ഗോള്‍ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ് സറൂക് കരിയാടനും സ്വന്തമാക്കി. മാഹി സ്ട്രൈക്കേഴ്സ്, സൈദാർപള്ളി യുനൈറ്റഡ്, അത്-ലെറ്റിക്കോ ഡി ചേറ്റംകുന്ന്, ചിരക്കര ഡയനാമോസ് എന്നിവയായിരുന്നു പങ്കെടുത്ത ടീമുകൾ.
ടി.എം.ഡബ്ല്യു.എ റിയാദ് കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ണമെന്റ് പ്രസിഡൻറ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് വിങ് കണ്‍വീനര്‍ ഫുആദ് കണ്ണമ്പത്, ടെക്നിക്കൽ ഹെഡ് മുഹമ്മദ് ഖൈസ്, ജനൽസെക്രട്ടറി ടി.ടി. ഷമീർ, ടി.എം. സാദത്ത്, വി.സി. അഷ്കര്‍, അന്‍വര്‍ സാദത്ത് കാത്താണ്ടി, ലോട്ടസ് ഷഫീഖ് എന്നിവർ നേതൃത്വം നല്കി.
മുഹമ്മദ് നജാഫ് തീക്കൂക്കില്‍, റഫ്സാദ് വാഴയിൽ എന്നിവർ കളിയുടെ തത്സമയ വിവരണം നടത്തി. പി.പി. ഷഫീഖ് സംസാരിച്ചു. വൈസ് പ്രസിഡൻറ് അഫ്താബ് അമ്പിലായില്‍ സ്വാഗതവും കെ.എം. അബ്ദുല്‍കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.