തണൽ ജിദ്ദ ചാപ്റ്ററിന് വനിത വിഭാഗം നിലവിൽവന്നു
text_fieldsതണൽ ജിദ്ദ ചാപ്റ്ററിന് കീഴിൽ നിലവിൽവന്ന വനിത വിഭാഗം ഭാരവാഹികൾ
ജിദ്ദ: 17 വർഷമായി ഇന്ത്യയിലുടനീളം ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക, സാന്ത്വന, സന്നദ്ധ സംഘടനയായ തണലിന്റെ ജിദ്ദ ചാപ്റ്ററിന് വനിത വിഭാഗം നിലവിൽവന്നു. ഭാരവാഹികളായി ഫസ്ന ശരീഫ് (ചീഫ് കോഓഡിനേറ്റർ), മാജിതാ കുഞ്ഞി (അസി. കോഓഡിനേറ്റർ), അനീസ ബൈജു, റഫ്സീന അഷ്ഫാഖ്, ഷെറിൽ അർഷാദ്, റുക്സാന നാസർ, ഷക്കീല സലിം, നിദാ മഖ്ബൂൽ, സീനത്ത്, റിസാന ജിഫ്തിക്കാർ, താഹിറ അബ്ദുല്ലാഹ്, സുഹാ റാഫ്ഷാദ് (കോഓഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
നിലവിൽ 17 സംസ്ഥാനങ്ങളിലായി 22 ആരോഗ്യ, വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികൾ തണലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ശാരീരിക, മാനസിക പരിമിതികൾ നേരിടുന്ന കുട്ടികൾക്കായി 13 ഓളം മേഖലകളിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിൽ പരിശീലനം നൽകുന്ന 15 സെന്ററുകൾ തണലിന് കീഴിലുണ്ട്. ഫെബ്രുവരി ഏഴിന് തണൽ ചെയർമാൻ ഡോ. ഇദ്രീസിന്റെ നേതൃത്വത്തിൽ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിക്കുമെന്നും വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി തണൽ ജിദ്ദ ചാപ്റ്റർ വനിത വിങ്ങിന്റെ 0532692011, 0563838163 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.