'പ്രവാചകെൻറ വഴിയും വെളിച്ചവും' തനിമ സന്ദേശ പ്രചാരണത്തിന് ഇന്ന് തുടക്കം
text_fieldsറിയാദ്: 'പ്രവാചകെൻറ വഴിയും വെളിച്ചവും' എന്ന തലക്കെട്ടില്‍ തനിമ സാംസ്കാരിക വേദി നടത്തുന്ന സന്ദേശ പ്രചാരണത്തിന് സൗദിയില്‍ വ്യാഴാഴ്ച തുടക്കമാകും. നവംബർ ആറ് വരെയാണ് പ്രചാരണ പരിപാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരുണ്യത്തിെൻറയും സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും വര്‍ഗീയ - വംശീയതകൾക്ക് എതിരായതുമായ ജീവിതപാഠങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് സന്ദേശ പ്രചാരണത്തിെൻറ ലക്ഷ്യം.
ജിദ്ദയില്‍ വെള്ളിയാഴ്ച ഒൗപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. ഉച്ചക്ക് ശേഷം രണ്ടിന് എഴുത്തുകാരൻ പി. സുരേന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്‌ദുറഹ്‌മാൻ, തനിമ സാംസ്കാരിക വേദി രക്ഷാധികാരി കെ.എം. ബഷീര്‍ എന്നിവര്‍ സംസാരിക്കും. ഇൗ മാസം 23ന് റിയാദില്‍ 'പ്രവാചകെൻറ വഴിയും വെളിച്ചവും' എന്ന വിഷയത്തില്‍ സന്ദേശ പ്രമേയ വിശദീകരണ സമ്മേളനം നടക്കും.
പ്രചാരണ കാലയളവില്‍ 10 ദിവസം നീളുന്ന പൈലറ്റ് ക്വിസ് മത്സരം നടക്കും. കെ.എൽ. ഗൗബ രചിച്ച 'മരുഭൂമിയിലെ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാകും ക്വിസ് മത്സരം. മത്സരത്തിെൻറ ഫൈനല്‍ നവംബർ അഞ്ചിന് നടക്കും. ജേതാക്കള്‍ക്ക് കാഷ് പ്രൈസ് നല്‍കും. സന്ദേശ പ്രചാരണത്തിെൻറ സമാപനം നവംബർ ആറിന് കിഴക്കന്‍ പ്രവിശ്യയില്‍ നടക്കും. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഓഡിയോ വീഡിയോ പ്രചാരണവും നടക്കും. പ്രവാചകെൻറ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന വീഡിയോ സുവനീര്‍ എന്നിവയും പുറത്തിറക്കും. തനിമയുടെ വിവിധ പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി സന്ദേശ പ്രചാരണത്തിനായി രൂപവത്കരിച്ചിട്ടുണ്ട്. താജുദ്ദീന്‍ ഓമശ്ശേരിയെ സംഘാടക സമിതി കണ്‍വീനറായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.