തനിമ പെരുന്നാൾ സൗഹൃദ സംഗമം
text_fieldsയാംബു: സാമൂഹിക സാംസ്കാരിക മേഖലകളിൽ യാംബുവിലും നാട്ടിലും പ്രവർത്തിക്കുന്ന വിവിധ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് തനിമ സാംസ്കാരിക വേദി യാംബു, മദീന സോൺ സംഘടിപ്പിച്ച പെരുന്നാൾ സൗഹൃദ സംഗമം നവ്യാനുഭവം പകർന്നു. സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു.
'ഗൾഫ് മാധ്യമം' യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് ഈദ് സന്ദേശം നൽകി. ഏത് ആഘോഷങ്ങളും പരസ്പരമുള്ള പങ്കു വെക്കലിേൻറതും ചേർത്തുപിടിക്കലിേൻറതുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാബു വെള്ളാരപ്പിള്ളി നോമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ബിന്ദു സന്തോഷ്, റോയ് കുര്യൻ, രാഹുൽ ജെ. രാജൻ, ഷാജി തോമസ്, നസിറുദ്ദീൻ ഓമണ്ണിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
അഡ്വ. ജോസഫ് അരിമ്പൂർ സ്വന്തം കവിത ആലപിച്ചു. നിയാസ് യൂസുഫ്, അഷ്ക്കർ തിരൂർക്കാട്, തൻസീമ മൂസ, വി.പി. റഫാൻ, അദീന ജോസഫ്, വി.പി. റിഷാൽ, അമീലിയ മറിയ,റയ്യ നിയാസ്, ആമി വി. മൂസ എന്നിവർ ഗാനമാലപിച്ചു. നൗഷാദ് വി. മൂസ പരിപാടി നിയന്ത്രിച്ചു. സലാഹുദ്ദീൻ ചേന്ദമംഗലൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.