റഷീദ് തളിക്കുളത്തിന് തനിമ യാത്രയയപ്പ് നൽകി
text_fieldsറിയാദ്: സാമൂഹിക പ്രവർത്തകനും തനിമ സാംസ്കാരിക വേദി ബത്ഹ യൂനിറ്റ് പ്രസിഡന്റുമായ റഷീദ് തളിക്കുളത്തിന് ബത്ഹ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഭാര്യ ഷക്കീലയും ചടങ്ങിൽ സന്നിഹിതയായിരുന്നു. തൃശൂർ തളിക്കുളം സ്വദേശിയായ റഷീദിന് നാല് മക്കളാണ്. 17 വർഷക്കാലം യു.എ.ഇയിൽ പ്രവാസിയായിരുന്ന റഷീദ് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി റിയാദിൽ എത്തിയിട്ട്. അന്നു മുതൽ ബത്ഹയിൽ സാംസ്കാരിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഏരിയ പ്രസിഡന്റ് ശിഹാബ് കുണ്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മൂല്യങ്ങൾ മുറുകെ പിടിച്ചു നിശബ്ദമായി സാംസ്കാരിക സേവന തുറകളിൽ പ്രവർത്തിച്ച വ്യക്തിയാണ് റഷീദ് തളിക്കുളമെന്ന് അദ്ദേഹം പറഞ്ഞു. തനിമ സീനിയർ അംഗവും വ്യാപാര പ്രമുഖനുമായ അയ്യുബ് ആലുവ റഷീദ് തളിക്കുളത്തിന് ആദരഫലകം സമ്മാനിച്ചു. ഖലീൽ അബ്ദുല്ല, അബ്ദുറഹ്മാൻ കൊടിഞ്ഞി, അബ്ദുൽ മജീദ് ശിവപുരം എന്നിവർ സംസാരിച്ചു. റഷീദ് തളിക്കുളം യാത്രയയപ്പിന് നന്ദി പറഞ്ഞു. അടുത്തയാഴ്ച്ച റിയാദിൽ നിന്നും നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.