തനിമ ഹജ്ജ് വളന്റിയർ ടീം യാത്ര തിരിച്ചു
text_fieldsറിയാദ്: റിയാദിൽനിന്നും തനിമ ഹജ്ജ് വളന്റിയർ ടീം മിനയിലേക്ക് യാത്ര തിരിച്ചു. വളന്റിയർ ക്യാപ്റ്റൻ ഷാനിദ് അലിയുടെ നേതൃത്വത്തിൽ അമ്പത് പേരടങ്ങുന്ന വളന്റിയർ ടീം തനിമ അഖില സൗദി വളന്റിയർ കോറുമായി ചേർന്ന് മിന, ജംറ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനനിരതരാവും. ഹാജിമാർക്ക് മിനയിൽ താമസസ്ഥലത്തേക്ക് വഴികാണിച്ചുകൊടുക്കൽ, മെഡിക്കൽ സേവനം, കഞ്ഞി വിതരണം, വീൽചെയർ സേവനം എന്നീ സേവന പ്രവർത്തനങ്ങളിൽ വളന്റിയർമാർ രംഗത്തിറങ്ങും.
മാപ്പ് റീഡിങ്, മിനായിലെ ഉത്തരവാദിത്തങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ലഭിച്ച വളന്റിയർമാർ മിനയിൽനിന്നും അവസാന ഹാജിയും വിടചൊല്ലുന്നതുവരെ കർമനിരതരാവും. യാത്രയയപ്പ് സംഗമത്തിൽ തനിമ റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറി സദറുദ്ദീൻ കിഴിശ്ശേരി, സലീം മാഹി, ഖലീൽ പാലോട്, അഷ്ഫാഖ് കക്കോടി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.