തനിമ ഹജ്ജ് വളന്റിയർമാർക്ക് സ്വീകരണം
text_fieldsഖമീസ് മുശൈത്ത്: അസീറിൽനിന്നും ഹജ്ജ് സേവനത്തിനായി മക്കയിലെത്തി തിരിച്ചെത്തിയ വളന്റിയർമാർക്ക് തനിമ കലാസാംസ്കാരിക വേദി അസീർ ഘടകം സ്വീകരണം നൽകി. ചടങ്ങ് അബ്ദുറഹീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ തലശ്ശേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി മുഖ്യപ്രഭാഷണം നടത്തി. പുണ്യഭൂമിയിലെ സേവനത്തിലൂടെ എപ്പോഴും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി മുന്നിട്ടിറങ്ങാനുള്ള ആത്മീയബോധം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള ജീവിതത്തിലും കൂടുതൽ നന്മയിൽ മുന്നേറാൻ വളൻറിയർമാർക്കാവട്ടെ എന്നദ്ദേഹം ആശംസിച്ചു. എല്ലാ ഹജ്ജിനും സേവനം ചെയ്യാൻ പ്രചോദനമാവുന്നത് ഹാജിമാരിൽനിന്നുള്ള പ്രതികരണങ്ങളും പ്രാർഥനയുമാണെന്ന് സേവന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അബ്ദുറസാഖ് കിണാശ്ശേരി പറഞ്ഞു. അസ്ഹർ ആലുവ, സാദിഖ് മഞ്ചേരി, നജ്മുദ്ദീൻ പത്തിരിപ്പാല എന്നിവരും സേവനാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. വളൻറിയർമാർക്കുള്ള തനിമ ഉപഹാരം ബീരാൻ കുട്ടി, അബ്ദുറഹീം കരുനാഗപ്പള്ളി, ബാദുഷ തിരുവനന്തപുരം, ഈസ ഉളിയിൽ എന്നിവർ കൈമാറി. ഫാറൂഖ് തേങ്ങാപട്ടണം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.