‘ഫാഷിസത്തെ അകറ്റിനിർത്താൻ ഒറ്റക്കെട്ടായി നിലയുറപ്പിക്കുക' -തനിമ ജിദ്ദ
text_fieldsജിദ്ദ: 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ വർഗീയ ഫാഷിസ്റ്റ് ശക്തികളെ മാറ്റിനിർത്തി മതനിരപേക്ഷ ജനാധിപത്യ ഗവൺമെന്റ് നിലവിൽ വരേണ്ടതിന്റെ പ്രാധാന്യം പ്രവാസികളടങ്ങുന്ന പൊതുസമൂഹം തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും ഫാഷിസത്തിന് തടയിടാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും തനിമ വെസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടിവ് മെംബർ ഉമറുൽ ഫാറൂഖ് ആവശ്യപ്പെട്ടു.
'2024 ലെ ലോക്സഭ തെരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ തനിമ വനിത വിഭാഗം ജിദ്ദ നോർത്ത് സംഘടിപ്പിച്ച ഓൺലൈൻ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിമ ജിദ്ദ നോർത്ത് വനിതാ വിഭാഗം പ്രസിഡന്റ് തസ്നീം നിസാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഫില ഖിറാഅത്ത് നടത്തി. രഹന സനോജ് സ്വാഗതവും ദിൽഷ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.