തനിമ കേരള പിറവി ദിനം ആഘോഷിച്ചു
text_fieldsറിയാദ്: തനിമ കലാസാംസ്കാരിക വേദി റിയാദ് റൗദ, റബുഅ ചാപ്റ്ററുകൾ സംയുക്തമായി 'എെൻറ കേരളം സൗഹൃദ കേരളം' എന്ന തലക്കെട്ടിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. റൗദയിലെ ഡയമണ്ട് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ഇ.വി. മജീദ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഉയർത്തി മുഖ്യ വിഷയം അവതരിപ്പിച്ചു. ലാമിയ, ദിലീന, ദാനിയ എന്നിവരുടെ പ്രാർഥന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. അൽക റിച്ചു ഉദ്ഘാടനം ചെയ്തു. ഡോ. ജോബിയും അഷ്റഫ് നരിക്കുന്നും ചേർന്ന് ഐസ് ബ്രേക്കിങ് ഗെയിം നയിച്ചു. ഹരി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. രാജൻ കാരിച്ചാൽ, നവാസ് ഒപ്പീസ്, ഡോ. ജോബി അഗസ്റ്റി എന്നിവർ സംസാരിച്ചു.
രാജൻ കാരച്ചാലിെൻറ നേതൃത്വത്തിൽ ഹരി ഒറ്റപ്പാലം, ഡോ. ജോബി അഗസ്റ്റി, ഫയാദ്, റൈജു മുത്വലിബ്, ശശിധരൻ, ബഷീർ പാണക്കാട്, അഷ്റഫ് നരിക്കുന്ന്, സലീം ബാബു, ഫഹീം എന്നിവർ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത ആഘോഷത്തിന് മാറ്റുകൂട്ടിയ ഫണ്ണി ഗെയിംസിന് ഷാനവാസ്, ഡോ. ജോബി അഗസ്റ്റി എന്നിവർ നേതൃത്വം വഹിച്ചു. കുരുന്നുകളുടെ കലാപ്രകടനങ്ങളും അരങ്ങേറി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഒരുക്കി. ഷെസ്ഫ ഷിജു, ഷഹന ഷിജു, ലമഹ, ലവ്സ, ഫാത്തിമ ലിയ, റിയാ ഫിറോസ് എന്നിവർ കൊയ്ത്തു പാട്ട് അവതരിപ്പിച്ചു.
ഫുർഖാൻ സിദ്ദീഖ്, ബസ്സാം ഇസ്ഹാഖ്, ഹംദാൻ അബൂബക്കർ, ആബിദ് സിനാൻ എന്നിവർ നാടൻ പാട്ട് ആലപിച്ചു. ഫാത്തിമ ഫർഹ സജാദ്, ജസിർ, സനീൻ ജാസിം, ദാനിയ ഇഖ്‌ബാൽ എന്നിവർ ഗാനവിരുന്ന് ഒരുക്കി. ലിയ ഫാത്തിമയും കൂട്ടരുടെയും ലിനറ്റ്, വിശാലിയ, ഇശാ ശഫീഖ് എന്നിവരുടെയും ഡാൻസ് അരങ്ങേറി. മുതിർന്നവർക്കുള്ള പായസ മത്സരത്തിൽ നസ്‌ല ആദിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ ജൈനി ഷാജിയും ലാമിയ ഫഹീമും നേടി. കേരളത്തിെൻറ കലാ-സാംസ്കാരിക സാമൂഹിക മേഖലകളിലൂടെ കണ്ണോടിക്കുന്ന വിധത്തിൽ ഓഡിയോ വീഡിയോ ക്വിസ് മത്സരം ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ നടന്നു.
സലിം ബാബു ക്വിസിന് നേതൃത്വം നല്‍കി. ഹരി ഒറ്റപ്പാലം സഹായിയായി. വിജയികൾക്കുള്ള സമ്മാനങ്ങൾ സിദ്ദിഖ് ബിൻ ജമാൽ, സലീം മാഹി, ബഷീർ രാമപുരം, ഹരി ഒറ്റപ്പാലം, സിദ്ദിഖ് ആലുവ, ജഹാൻഗീർ മുസ്തഫ, അൽക റിച്ചു, റൈജു മുത്വലിബ് എന്നിവർ വിതരണം ചെയ്തു. ഷാനവാസ്, ബുഷറ ഹനീഫ്, കൗലത്ത് അബൂബക്കർ, മിനി സലീം ബാബു, റൈജു മുത്വലിബ്, ഷരീഫ്, റഷീഖ ഇസ്ഹാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫാത്തിമ സകീർ ഹുസൈൻ അവതാരകയായി. ബഷീർ പാണക്കാട് സ്വാഗതവും ഷഫീന സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.