'ടീം ഫോർ ദ ഫ്യൂച്ചർ' തനിമ ലീഡർഷിപ് ക്യാമ്പ് സമാപിച്ചു
text_fieldsറിയാദ്: വർത്തമാനകാലത്തെ നൂതന പ്രവണതകളെയും വ്യതിചലനങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്ത് തനിമ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് സമാപിച്ചു.
ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്ന ഏകദിന പരിപാടി തനിമ സൗദി പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക ആവശ്യങ്ങൾ മുൻനിർത്തി നേതാക്കൾ വ്യക്തിത്വ വികസനത്തിനും കർമരംഗത്തെ ക്ഷമത വർധിപ്പിക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തനിമ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഓമശ്ശേരി നേതൃപാടവത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിച്ചു. ശിഹാബ് കുണ്ടൂർ ഖുർആൻ ദർസെടുത്തു. ടീം ബിൽഡിങ്ങിനും 'മഞ്ഞുരുക്കം' പരിപാടികൾക്കും ജമീൽ മുസ്തഫയും പി.കെ. സഹീറും നേതൃത്വം നൽകി.
'പുതിയകാലത്തെ പ്രസ്ഥാനവും പ്രവർത്തകരും' എന്ന വിഷയത്തിൽ സൗത്ത് സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ ചർച്ച നയിച്ചു.
'നേതൃത്വ മൂല്യങ്ങൾ' എന്ന വിഷയത്തിൽ യുവപരിശീലകൻ ഹിഷാം അബൂബക്കർ സംസാരിച്ചു. സംഘടന ചർച്ചയിൽ സിദ്ദീഖ് ബിൻ ജമാൽ, തൗഫീഖുറഹ്മാൻ, അഷ്ഫാഖ്, നസീറ റഫീഖ്, സദ്റുദ്ദീൻ, ഖലീൽ പാലോട് എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ സലീം മാഹി വിവിധ സെഷനുകൾ നിയന്ത്രിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.