തനിമ മെഗാ ക്വിസ്: അർച്ചന ഷിബുവിന് ഒന്നാം സ്ഥാനം
text_fieldsറിയാദ്: 'പ്രവാചകെൻറ വഴിയും വെളിച്ചവും' സന്ദേശ പ്രചാരണത്തിെൻറ ഭാഗമായി തനിമ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച മെഗാ ക്വിസിൽ അർച്ചന ഷിബു (അൽഖോബാർ) ഒന്നാം സ്ഥാനവും കീർത്തി രാഹുൽ (റിയാദ്) രണ്ടാം സ്ഥാനവും നേടി. ആർ.വി. സുരേഷ് കുമാർ (ദമ്മാം) മൂന്നാം സ്ഥാനത്തിന് അർഹനായി.
സന്ദേശ പ്രചാരണ സമാപന സമ്മേളനത്തിൽ തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീറാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 30000, 20000, 10000 രൂപ സമ്മാനമായി ലഭിച്ചു. കെ.എൽ. ഗൗബ രചിച്ച 'മരുഭൂമിയിലെ പ്രവാചകൻ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഓൺലൈനിൽ ഓഡിയോ - വീഡിയോ വിഷ്വലുകൾ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.
മെഗാ ക്വിസിന് മുന്നോടിയായി 10 ദിവസം നീണ്ടുനിന്ന പൈലറ്റ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. തനിമ കേന്ദ്ര സമിതി അംഗങ്ങളായ ഉമർ ഫാറൂഖ്, മുജീബ് റഹ്‌മാൻ, അസ്ഹർ പുള്ളിയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.