കുടുംബം നന്മകൾ പൂക്കുന്ന വിളയിടം -ലത്തീഫ് ഓമശ്ശേരി
text_fieldsറിയാദ്: സ്നേഹം പ്രസരിക്കുന്ന ദാമ്പത്യത്തിൽനിന്നാണ് നന്മകൾ പൂക്കുന്ന കുടുംബമുണ്ടാവുന്നതെന്നും അതിന് ദമ്പതികൾ തമ്മിൽ പരസ്പരം അറിയലും ചേർത്തുപിടിക്കലും അനിവാര്യമാണെന്നും കൗൺസലറും സാംസ്കാരിക പ്രവർത്തകനുമായ ലത്തീഫ് ഓമശ്ശേരി പറഞ്ഞു. നാട്ടിൽനിന്നും അവധിയാഘോഷിക്കാൻ റിയാദിലെത്തിയ കുടുംബങ്ങൾക്കായി തനിമ റിയാദ് സൗത്ത് സോൺ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് കുണ്ടൂർ ഖുർആൻ ദർസെടുത്തു. കുട്ടികൾക്കായുള്ള പരിപാടികൾ മലർവാടി മെന്റർമാരായ ഉമർ ഫാറൂഖ്, ഫിസ ബാസിത്, അൽഷ ജവാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കൗമാരക്കാരായ വിദ്യാർഥികളുമായി ‘ലേണിങ് ടെക്നിക്സും ടിപ്സും’ എന്ന ശീർഷകത്തിൽ തനിമ റിസോഴ്സ് ടീംമംഗം ഹിഷാം അബൂബക്കർ, ഫൈഷാബ്, നിസാർ എന്നിവർ സംവദിച്ചു. അജ്മൽ പി.സി. പരിപാടികൾ നിയന്ത്രിച്ചു. യാസീൻ അഹ്മദ് സഹീർ, ഷംനു ലുഖ്മാൻ, റഹ്മത്തുല്ല വാണിയമ്പലം എന്നിവർ ഗാനമാലപിച്ചു. ഖലീൽ അബ്ദുല്ല നയിച്ച പ്രശ്നോത്തരിയിൽ ഉമർ മൗലവി ജേതാവായി. മുതിർന്നവരുടെ വിവിധ ഗെയിമുകൾക്ക് റിഷാദ് എളമരം, അബ്ദുറഹ്മാൻ ഒലയ്യാൻ, ആസിഫ് കക്കോടി, ഷാനിദ് അലി എന്നിവർ നേതൃത്വം നൽകി. ഹാരിസ് ലുലു, ഷഹീദ്, ടീം ഷാഫി എന്നിവർ വിജയികളായി. വനിതകളുടെ ഐസ് ബ്രേക്കിങ് സെഷൻ മുഹ്സിന അബ്ദുൽ ഗഫൂർ നയിച്ചു. സുർസീന, സനിത, ആസിയ, സഹീല എന്നിവർ വിവിധ വിനോദ മത്സരങ്ങൾ നടത്തി. സമാപന പരിപാടിയിൽ തനിമ റിയാദ് വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി, നസീറ റഫീഖ് എന്നിവർ സംസാരിച്ചു. സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സലാം മേലാറ്റൂർ, അഡ്വ. ജവാദ്, അഫ്സൽ ഹുസൈൻ, സബ്ന ലത്തീഫ്, നജാത്തുല്ല, അമീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.