തനിമ സ്പോർട്സ് മീറ്റ് 22 ആവേശകരമായി
text_fieldsഅൽകോബാർ: തനിമ സാംസ്കാരിക വേദി യൂത്ത് ഇന്ത്യയുമായി സഹകരിച്ച് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. വി വൺ 22 എന്നപേരിൽ അരങ്ങേറിയ കായികമേള തനിമ അൽകോബാർ സോൺ പ്രസിഡന്റ് സിറാജ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റോടെ ആരംഭിച്ച മേളയിൽ നാലു ടീമുകളാണ് മാറ്റുരച്ചത്. ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി കോബാർ ടീം ജേതാക്കളായി.
തുഖ്ബ ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അക്റബിയ, അസീസിയ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഫുട്ബാൾ, വടം വലി, ബ്രിക്ക് വോക്, ബാൾ ബാസ്കറ്റ്, പെനാൽറ്റി ഷൂട്ടൗട്ട്, ലെമൺ സ്പൂൺ, 50 മീറ്റർ ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ആവേശകരമായ ഫുട്ബാൾ മത്സരത്തിൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയ മികവിൽ തുഖ്ബ, കോബാറിനെ ഫൈനലിൽ മുട്ടുകുത്തിച്ചു. വീറും വാശിയും മുറ്റിനിന്ന വടംവലിയിൽ തുഖ്ബ ജേതാക്കളായി.
കരുത്തരായ അക്റബിയയെ തോൽപ്പിച്ചാണ് തുഖ്ബ ഫൈനലിൽ എത്തിയത്. ബാൾ ബാസ്കറ്റിൽ ടീം അക്റബിയയും പെനാൽറ്റി ഷൂട്ടൗട്ടിൽ ടീം അസീസിയയും മികവ് തെളിയിച്ചു. ടൂർണമെന്റ് കോഓഡിനേറ്റർ പി.ടി. അഷ്റഫ്, തനിമ മേഖല സെക്രട്ടറി ഫൈസൽ കൈപമംഗലം, നിസാർ തിരൂർക്കാട്, സഫ്വാൻ പാണക്കാട്, അബ്ദുൽ അസീസ്, റഷീദ് ഉമർ, സാജിദ് പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇൻപെക്സ് സ്മാർട്ട് ടി.വിക്കുവേണ്ടിയുള്ള ലക്കി ഡ്രോ നറുക്കെടുപ്പിൽ ഫസീല റാഫി വിജയിയായി. നേരേത്ത നടന്ന സർഗോത്സവം മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.