തനിയാവർത്തനം
text_fieldsഇന്നലെയും ഭൂമി കുലുങ്ങിയത്രേ!
കുന്നുകൾ അരിഞ്ഞെടുത്ത് നീ
തീർത്ത സൗധങ്ങൾ,
നിയത വിധികളാൽ മാനവം തീർത്ത
മഹിത ഗ്രന്ഥത്തിന്റെ മുന്നറിയിപ്പു
മായ്ച്ചുകളഞ്ഞ് നീ തീർത്ത വിപ്ലവങ്ങൾ...
പുഴയിൽ മീനുകളില്ലത്രേ!
നിന്റെ വിഴുപ്പൊഴുക്കാൻ പുഴയെ നീ
മറയാക്കിയപ്പോൾ;
നിന്റെ മനം പോലെ വിഷപങ്കിലമായത്,
തെളിനീരരുവികൾ,
മനഃസാക്ഷിപോലെ വിണ്ടുണങ്ങിയത്
പുളിന തടങ്ങൾ!
മലവെള്ളം സംഹാര നൃത്തമാടുകയാണത്രെ!
ഒരു തണൽ ചില്ലതേടി പക്ഷികൾ അലയുകയാണത്രെ!
കാടും മേടും കരിന്തിരി കത്തുകയാണത്രെ!
ആത്മാവിൽ ചിതയൊരുക്കും പോൽ,
ഭൂമി മൗനം വിതുമ്പുകയാണത്രെ!
വരൂ, നമുക്കിനിയും കാട്ടാറിന്റെ കരളറുക്കാം,
അമ്മയുടെ മാറിടം മാന്തിക്കീറാം,
വിഷംമുറ്റിയ പുകപടലങ്ങളാൽ
പ്രകൃതിയുടെ പാവനം മായ്ച്ചെടുക്കാം
വികസനത്തിന്റെ വേദമോതി,
കാശ്മീരിനെയും ലക്ഷദ്വീപിനെയും
മാലിദ്വീപാക്കി ബിക്കിനി
ഉടുപ്പിക്കാം...
സൗദിയിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം- saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.