റിയാദിലെ തറവാട് കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsറിയാദ്:19 വർഷമായി റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തറവാട് കുടുംബ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ മേൽനോട്ടം വഹിച്ച വാർഷിക പൊതുയോഗത്തിൽ കാരണവർ എസ്. സോമശേഖർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം പ്രഭകുമാർ വരണാധികാരി ആയിരുന്നു.
പുതിയ ഭാരവാഹികളായി ഷിജു മുരിങ്ങലത്ത് പറമ്പത്ത് (കാരണവർ), ഡോ. മഹേഷ് പിള്ള (കാര്യദർശി), ശ്രീകാന്ത് ശിവൻ (കല, കായിക ദർശി), അഖിൽ പുനത്തിൽ (ട്രഷറർ), സന്തോഷ് കൃഷ്ണ (പൊതു സമ്പർക്കദർശി) എന്നിവരെ തെരഞ്ഞെടുത്തു.
കുടുംബാംഗങ്ങളുടെ വിനോദം, ക്ഷേമ, സാംസ്കാരിക പ്രവർത്തനങ്ങളും ഒപ്പം സമൂഹത്തിൽ അർഹരായവർക്ക് ചില സഹായ പ്രവർത്തനങ്ങളുമാണ് ലക്ഷ്യമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.