Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതരൂർ...

തരൂർ കെ.എം.സി.സി-സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന് തുടക്കം

text_fields
bookmark_border
തരൂർ കെ.എം.സി.സി-സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന് തുടക്കം
cancel
camera_alt

റിയാദ്​ കെ.എം.സി.സി-തരൂർ മണ്ഡലം കമ്മിറ്റി സാമൂഹികസുരക്ഷ പദ്ധതി കാമ്പയിൻ
ഉദ്​ഘാടനച്ചടങ്ങിൽ നിന്ന്

റിയാദ്: സൗദി കെ.എം.സി.സി സാമൂഹികസുരക്ഷ പദ്ധതിയുടെ പ്രചാരണ കാമ്പയി​െൻറയും മെംബർഷിപ്​​ കാമ്പയി​െൻറയും ഭാഗമായി റിയാദ്, തരൂർ മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ബത്​ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രചാരണ കാമ്പയി​െൻറ ഉദ്​ഘാടനം പാലക്കാട്​ ജില്ല വൈസ്​ പ്രസിഡൻറ്​ മുത്തുകുട്ടി തരൂർ, മണ്ഡലം വൈസ്​ പ്രസിഡൻറ്​ ഷാജഹാനെ പദ്ധതിയിൽ അംഗമായി ചേർത്ത് നിർവഹിച്ചു.

തരൂർ മണ്ഡലം പ്രസിഡൻറ്​ ഉവൈസ് അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങളോ രോഗബാധയോമൂലം പ്രവാസി കുടുംബങ്ങൾക്കുണ്ടാകുന്ന വലിയ പ്രതിസന്ധിക്ക്​ പരമാവധി പരിഹാരമായാണ് ഏഴു​ വർഷമായി സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതി നടപ്പാക്കിവരുന്നത്. ഖസിം സെൻട്രൽ കമ്മിറ്റി വെൽ​െഫയർ വിങ്​ ചെയർമാൻ ഫൈസൽ ആലത്തൂരിനെ കൺവെൻഷനിൽ ആദരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, റഫീഖ്, ഹനീഫ പട്ടാമ്പി, മുനീർ ഷൊർണൂർ, ബാദുഷ, മുഹമ്മദ്കുട്ടി തൃത്താല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്​ദുറഹ്​മാൻ സ്വാഗതവും ട്രഷറർ സമീർ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Security SchemeTharoor KMCC
Next Story