Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ർ​തീ​ൽ; ഖു​ർ​ആ​ൻ...

ത​ർ​തീ​ൽ; ഖു​ർ​ആ​ൻ ഫി​യ​സ്​​റ്റ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
International Quran Recitation Competition
cancel

ജി​ദ്ദ: റ​മ​ദാ​നി​നോ​ട​നു​ബ​ന്ധി​ച്ച് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ത​ർ​തീ​ൽ -23’ന് ​തു​ട​ക്ക​മാ​യി. 916 യൂ​നി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മാ​രം​ഭം കു​റി​ക്കു​ന്ന ത​ർ​തീ​ൽ, സെ​ക്ട​ർ സോ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​മാ​ണ് സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ലി​ൽ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ്ര​വാ​സി വി​ദ്യാ​ർ​ഥി യു​വ സ​മൂ​ഹ​ത്തി​ന് ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ​യും പാ​രാ​യ​ണ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​ർ​തീ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​രാ​യ​ണം മു​ത​ൽ ഗ​വേ​ഷ​ണം വ​രെ പ്ര​ത്യേ​ക പാ​ര​മ്പ​ര്യ​വും നി​യ​മ​ങ്ങ​ളു​മു​ള്ള ഖു​ർ​ആ​ൻ വി​ജ്ഞാ​നീ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യും ഈ ​മേ​ഖ​ല​യി​ലേ​ക്ക് പു​തു​ത​ല​മു​റ​യെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യു​മാ​ണ് ത​ർ​തീ​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

കി​ഡ്‌​സ്, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ, ഹാ​ഫി​ള് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രി​ഹാ​ബു​ൽ ഖു​ർ​ആ​ൻ, മു​ബാ​ഹ​സ, ഇ​സ്മു​ൽ ജ​ലാ​ല, ഖു​ർ​ആ​ൻ ക​ഥ​പ​റ​യ​ൽ, ഖു​ർ​ആ​ൻ ക്വി​സ്, തി​ലാ​വ​ത്, ഹി​ഫ്‌​ള് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന് ഖു​ർ​ആ​ൻ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഖു​ർ​ആ​ൻ സെ​മി​നാ​ർ, ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച ച​രി​ത്ര പ്ര​ദേ​ശ​ങ്ങ​ളു​ടെ സാം​സ്‌​കാ​രി​ക പ്ര​ദ​ർ​ശ​ന​മാ​യ ഖു​ർ​ആ​ൻ എ​ക്‌​സ്‌​പോ തു​ട​ങ്ങി​യ​വ അ​നു​ബ​ന്ധ​മാ​യും ന​ട​ക്കും. ച​രി​ത്ര​ശേ​ഷി​പ്പി​ന്റെ അ​ന്വേ​ഷ​ണ​വും ഓ​ർ​മ​പ്പെ​ടു​ത്ത​ലും പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​ക​ലാ​ണ് ഖു​ർ​ആ​ൻ എ​ക്‌​സ്‌​പോ കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

മ​ക്ക, മ​ദീ​ന, യാം​ബു, ജി​ദ്ദ സി​റ്റി, ത്വാ​ഇ​ഫ്, ജി​ദ്ദ നോ​ർ​ത്ത്, അ​സീ​ർ, ജി​സാ​ൻ, അ​ൽ ബ​ഹ, ത​ബൂ​ക്ക് തു​ട​ങ്ങി​യ സോ​ണു​ക​ളി​ലാ​ണ് ത​ർ​തീ​ൽ ന​ട​ക്കു​ക. ത​ർ​തീ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0536854746, 0530267348 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaThartheel Quran Fiesta
News Summary - Thartheel Quran Fiesta
Next Story