തറവാട് ജെ.പി കപ്പ് മെഗാ ബാഡ്മിൻറൺ ടൂർണമെൻറ് ജനു. 20, 21 തീയതികളിൽ
text_fieldsറിയാദ്: കുടുംബ കൂട്ടായ്മയായ റിയാദിലെ 'തറവാട്' സംഘടിപ്പിക്കുന്ന ജെ.പി കപ്പ് മെഗാ ബാഡ്മിൻറൺ ടൂർണമെൻറ് ജനുവരി 20, 21 തീയതികളിൽ നടക്കും. റിയാദ് എക്സിറ്റ് 17ലെ ഐ.ബി.സിയിലാണ് ടൂർണമെൻറ് മത്സരങ്ങളെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 വർഷമായി റിയാദിൽ കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മയാണ് തറവാടെന്ന് അവർ പറഞ്ഞു.
കേരളത്തിലെ പല ഭാഗങ്ങളിൽനിന്ന് സൗദിയിലുള്ള 50 കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഇത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം 'ഒരു വീട്' എന്ന ഭവനനിർമാണ പദ്ധതി ആരംഭിച്ചെന്നും ഭാരവാഹികൾ അറിയിച്ചു. നിരാലംബരായ ആൾക്കാർക്ക്, തറവാട് അംഗങ്ങൾ പണം സ്വരൂപിച്ച് വീടു വെച്ചു നൽകുന്ന പദ്ധതിയാണ് ഇത്. തറവാടിെൻറ കലാകായിക വിഭാഗത്തിെൻറ ചുമതല വഹിച്ചിരുന്ന കോവിഡ് ബാധിച്ച് മരിച്ച ജയപ്രകാശിെൻറ സ്മരണാർഥമാണ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. 'ജെ.പി' എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിെൻറ ഓർമക്കാണ് ആ പേരിൽ കപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
തറവാടിന് ജയപ്രകാശ് നൽകിയ സംഭാവനകളെ ആദരിച്ചാണ് അദ്ദേഹത്തിെൻറ പേരിൽ മെഗാ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. പുരുഷ ഡബിൾസ് - പ്രീമിയർ, ചാമ്പ്യൻഷിപ്പ്, ഒന്ന് - ആറ് ഫ്ലൈറ്റുകൾ, മാസ്റ്റേഴ്സ്, വെറ്ററൻസ്, സ്ത്രീകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്, കുട്ടികളുടെ സിംഗിൾസും ഡബിൾസും (അണ്ടർ ഇലവൻ, 13, 15, 17, 19) ഉൾപ്പെടെ 33 കാറ്റഗറിയിലാണ് മത്സരം. വാർത്താസമ്മേളനത്തിൽ ടൂർണമെൻറ് ലോഗോ ലഘുലേഖയും പ്രകാശനം ചെയ്തു.
ഭാരവാഹികളായ ജോസഫ് ഡി. കൈലാത്ത്, സുരേഷ് ശങ്കർ, ബിനു എം. ശങ്കരൻ മാവേലിക്കര, ത്യാഗരാജൻ എസ്. കരുനാഗപ്പള്ളി, നന്ദു കൊട്ടാരത്ത് തൃശൂർ, ബാബു പൊറ്റക്കാട് തൃശൂർ, മുഹമ്മദ് റഷീദ് മലപ്പുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.