സാത്വികിന് ഡിസ്പാക്കിെൻറ ആദരവ്
text_fieldsദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ധേയനായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി സാത്വിക് ചരണിനെയും മാതാപിതാക്കളെയും മലയാളി സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് ആദരിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരിലുള്ള 'കലാം ഫൗണ്ടേഷെൻറ' പുരസ്കാരം ലഭിച്ച സാത്വികിെൻറ വീട്ടിലെത്തിയാണ് ഡിസ്പാക്കിെൻറ ആദരവും അഭിനന്ദനവും കൈമാറിയത്. പ്രസിഡൻറ് സി.കെ. ഷഫീഖ് ഡിസ്പ്പാക്കിെൻറ പ്രശംസാഫലകവും വൈസ് പ്രസിഡൻറ് താജു അയ്യാരില്‍ ഉപഹാരവും സമ്മാനിച്ചു. ട്രഷറര്‍ ഷമീം കാട്ടാക്കട, വൈസ് പ്രസിഡൻറ് മുജീബ് കളത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മലയാളി സമൂഹത്തിെൻറ അഭിമാനമായി സാത്വിക് ചരണ്‍ മാറിയെന്നും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വ്യത്യസ്ത പരിപാടികള്‍ വരുംകാലങ്ങളില്‍ ഡിസ്പാക് ആവിഷ്കരിക്കുമെന്ന് പ്രസിഡൻറ് സി.കെ. ഷഫീഖ് പറഞ്ഞു. സൗദിയിൽ സിവിൽ എൻജിനീയറായ തൃശൂർ ചാലക്കുടി സ്വദേശി സജീഷ് ചന്ദ്രശേഖരെൻറയും തിരുവനന്തപുരം സ്വദേശിനി ശ്രീവിദ്യ വിജയെൻറയും രണ്ടാമത്തെ മകനാണ് സാത്വിക് ചരൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.