42ാമത് ജി.സി.സി ഉച്ചകോടിക്ക് റിയാദിൽ തുടക്കം
text_fieldsറിയാദ്: ഗൾഫിലെ അറബ് രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ 42ാമത് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. സൗദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി, കീരിടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
റിയാദിലെ ദറഇയ കൊട്ടാരത്തിലാണ് യോഗം. ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തിെൻറ ശക്തിപ്പെടുത്തലിലൂടെ ഏകീകൃത ഗൾഫ് എന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് 2015ലെ ജി.സി.സി ഉച്ചകോടിയിൽ അവതരിപ്പിച്ച ആശയം നടപ്പിൽ വരുത്തുന്നതിനെ കുറിച്ച് 42ാം ഉച്ചകോടി ചർച്ച ചെയ്യും. ഏകീകൃത ഗൾഫ് എന്ന ആശയത്തിലൂന്നി എല്ലാ രംഗങ്ങളിലും ദൃഢമായ സഹകരണം പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം.
2015-ലെ സുപ്രീം കൗൺസിൽ, ഇക്കാര്യത്തിൽ നടപ്പാക്കിയ തീരുമാനങ്ങളുടെ പ്രവർത്തന പ്രക്രിയയിൽ ഏകീകരണവും സഹകരണവും കൈവരിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിൽ ഇതുവരെയുണ്ടായ പുരോഗതി എന്താണെന്നും യോഗം വിലയിരുത്തും. ഏകീകൃത ഗൾഫ് അതായത് സമസ്ത മേഖലകളിലെയും ഗൾഫ് സഹകരണം സാധ്യമാക്കുന്നതിനുള്ള പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് പുറമേ, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിലാഷങ്ങൾ നേടിയെടുക്കാനും വിവേകപൂർണമായ നിർദേശങ്ങൾക്കും സുദൃഢമായ ആശയങ്ങൾക്കും കീഴിൽ രാജ്യങ്ങൾക്കും ജനങ്ങൾക്കും നന്മയും സുരക്ഷയും സമൃദ്ധിയും കൈവരിക്കാൻ കഴിയുന്നതിനും ആവശ്യമായ തീരുമാനങ്ങൾ നടപ്പാക്കാനുള്ള മാർഗങ്ങളെല്ലാം യോഗം ആരായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.