ഉംറക്കും മദീന സന്ദർശനത്തിനുമുണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കി
text_fieldsജിദ്ദ: മക്ക, മദീന ഇരുഹറമുകളിൽ പ്രവേശിക്കുന്നതിനായി നേരത്തെ നിശ്ചയിച്ച പ്രായപരിധി എടുത്തുമാറ്റി. തീർഥാടകർക്കും സന്ദർശകർക്കും ഇരുഹറമുകളിൽ പ്രവേശിക്കുന്നതിന് പ്രത്യേക പ്രായം ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇനി മുതൽ ഏത് പ്രായക്കാർക്കും മക്കയിലും മദീനയിലും പ്രവേശനം അനുവദിക്കും.
കോവിഡ് പ്രതിരോധ മുൻകരുതലായി കഴിഞ്ഞ ദിവസം വരെ ഇരുഹറമുകളിലെ പ്രവേശനത്തിന് പ്രത്യേക പ്രായപരിധി നിബന്ധനയായി നിശ്ചയിച്ചിരുന്നു. അതാണ് ഇപ്പോൾ എടുത്തു കളഞ്ഞിരിക്കുന്നത്.
തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടായിരിക്കണമെന്നും ഇഅ്തമർന ആപ്ലിക്കേഷനിലൂടെ ആവശ്യമായ പെർമിറ്റ് നേടിയിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.