Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വീഡനിൽ ഖുർആൻ...

സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ അറബ്​, മുസ്​ലിം ലോകത്തിന്‍റെ പ്രതിഷേധം

text_fields
bookmark_border
Muslim World League
cancel

ജിദ്ദ: സ്വീഡനിലെ സ്​റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ​ ഖുർആ​െൻറ പകർപ്പ്​ കത്തിച്ച സംഭവത്തെ അറബ്, മുസ്​ലിം​ ലോകം അപലപിച്ചു. സൗദി അറേബ്യ, മുസ്​ലിം വേൾഡ്​ ലീഗ്​, ഒ.​െഎ.സി, ജി.സി.സി കൗൺസിൽ എന്നിവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലൊരു ദുഷ്​കൃത്യത്തിന്​ തീവ്രപക്ഷക്കാ​രനെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ശക്തമായ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി. സംവാദം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ സംരക്ഷിക്കുകയും വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുകയും ചെയ്യണമെന്നതാണ്​ സൗദി അറേബ്യയുടെ എക്കാലത്തെയു​ം ഉറച്ച നിലപാടെന്നും ഇത്തരത്തിലുള്ള ദുഷ്​ ചെയ്​തികൾ ഒന്നിനും ആർക്കുമെതിരെയും പാടില്ലെന്നും മന്ത്രാലയം പറഞ്ഞു.

സംഭവത്തിൽ മുസ്​ലിം വേൾഡ്​ ലീഗും​ അപലപിച്ചു. സംഭവം അസംബന്ധവും പ്രകോപനപരവും അപമാനകരവുമാണെന്ന്​ പ്രസ്​താവനയിൽ വ്യക്തമാക്കി. വിദ്വേഷം വമിക്കുന്നതും മതവികാരം ഇളക്കിവിടുന്നതും തീവ്രവാദ താൽപര്യങ്ങളെ മാത്രം തൃപ്​തിപ്പെടുത്തുന്നതുമായ ഇത്തരം പ്രവർത്തനങ്ങൾ അപകടരമാണെന്ന്​ മുസ്​ലിം വേൾഡ്​ ലീഗ്​ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഇസ പ്രസ്​താവനയിൽ പറഞ്ഞു. തെറ്റായ ഇൗ പെരുമാറ്റം സ്വാതന്ത്ര്യത്തെയും മാനുഷിക മൂല്യങ്ങളെയും കുറിച്ചുള്ള സങ്കൽപങ്ങളെ വ്രണപ്പെടുത്തുന്നതാണ്​. ഇത്തരം സംഭവങ്ങൾ മുസ്‌ലിംകളെ അവരുടെ വിശ്വാസത്തിൽ കൂടുതൽ ഉറച്ചുനിൽക്കാനും വിശ്വാസം വർധിപ്പിക്കാനുമേ ഇടയാക്കൂ. എപ്പോഴും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന, മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നവരാണ്​ അവരെന്നും സെക്രട്ടറി ജനറൽ ഒാർമിപ്പിച്ചു.

തീവ്ര വലതുപക്ഷ പ്രവർത്തകരുടെ നടപടിയെ ഒ.​െഎ.സിയും ശക്തമായി അപലപിച്ചു. തീവ്ര വലതുപക്ഷ ഘടകങ്ങൾ ആവർത്തിച്ച് നടത്തുന്ന ഈ പ്രകോപനപരമായ പ്രവൃത്തി മുസ്​ലിംകളെ ലക്ഷ്യം വയ്ക്കുകയും അവരുടെ വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുകയും ചെയ്യുന്നതാണെന്ന്​ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. ഇസ്​ലാമോഫോബിയ, വിദ്വേഷം, അസഹിഷ്ണുത, അന്യമതവിദ്വേഷം എന്നിവയുടെ ഭയാനകമായ തലത്തി​ലെത്തിയിരിക്കുന്നതി​െൻറ മറ്റൊരു ഉദാഹരണമാണിത്. വിദ്വേഷ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സെക്രട്ടറി ജനറൽ സ്വീഡിഷ് അധികൃതരോട് ആവശ്യപ്പെട്ടു.

ഖുർആ​െൻറ പകർപ്പ്​ കത്തിക്കാൻ സ്വീഡിഷ് അധികാരികൾ ഒരു തീവ്രപക്ഷക്കാരനെ അനുവദിച്ചത്​ അപലപനീയമാണെന്ന്​ ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്​ലീങ്ങളുടെ വികാരങ്ങളെ ആളിക്കത്തിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതാണിത്​​. സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുക തുടങ്ങിയ മൂല്യങ്ങൾ പ്രചരിപ്പിക്കണമെന്നതാണ്​ ജി.സി.സി ടെ ഉറച്ച നിലപാട്. ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ അന്താരാഷ്​ട്ര സമൂഹം ഇടപ്പെടണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

വമിയും അറബ്​ പാർലമെൻറും അപലപിച്ചു

ജനങ്ങളുടെ വിശുദ്ധി, അവരുടെ വിശ്വാസങ്ങൾ, മതങ്ങൾ എന്നിവയെ മാനിക്കണമെന്ന എല്ലാ അന്താരാഷ്​ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണിതെന്ന്​ അറബ്​ പാർലമെൻറ്​ പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. എല്ലാ മുസ്‌ലിംകൾക്കുംനേരെയുമുള്ള നിന്ദയാണിത്​​. ആളുകൾ തമ്മിലുള്ള സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും വേൾഡ് അസംബ്ലി ഓഫ് മുസ്​ലിം യൂത്ത് (വമി) വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab worldburning of the QuranMuslim world
News Summary - The Arab and Muslim world protested over the burning of the Quran in Sweden
Next Story