കലാലയം സാംസ്കാരിക വേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: പ്രവാസി സാഹിത്യോത്സവത്തോടനുബന്ധിച്ച് സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാപുരസ്കാരത്തിന് അലി പൊന്നാനിയുടെ 'നിലാവ് പെയ്യുന്നിടങ്ങൾ' എന്ന കഥയും കവിതാ പുരസ്കാരത്തിന് ശിഹാബ് കരുവാരകുണ്ടിെൻറ 'ഇടവഴികൾ കത്തുന്നത്' എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗൾഫ് കൗൺസിൽ അംഗം ഡോ. മുഹ്സിൻ അബ്ദുൽ ഖാദർ പ്രവാസി സാഹിത്യോത്സവ് വേദിയിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. രിസാല പത്രാധിപസമിതി അംഗം മുഹമ്മദ് അലി കിനാലൂരിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
തീക്ഷ്ണമായ ചുറ്റുപാടുകളും പ്രവാസത്തിെൻറ നോവും സമകാലിക സംഭവങ്ങളുമടക്കം വിഷയീഭവിച്ച മികച്ച രചനകളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദി നൽകുന്ന പ്രശസ്തി പത്രവും കാഷ് അവാർഡും പിന്നീട് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.