സൗദി മൈതാനങ്ങളിൽ വീണ്ടും പന്തുരുളുന്നു
text_fieldsറിയാദ്: കോവിഡിെൻറ പശ്ചാത്തലത്തിൽ എട്ടു മാസത്തോളം പരിശീലനവും കളികളും മുടങ്ങിക്കിടന്ന രാജ്യത്തിെൻറ മുഖ്യ മൈതാനങ്ങളും ഉണർന്നുതുടങ്ങി.പ്രവാസി യുവാക്കൾക്കിടയിൽ എന്നും ആവേശമായിരുന്ന കാൽപന്തുകളി, ക്രിക്കറ്റ് തുടങ്ങിയവ മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആളനക്കമില്ലാതിരുന്ന മൈതാനങ്ങളിലൊക്കെ പന്തുരുളാൻ തുടങ്ങി. വാരാന്ത്യ അവധിദിവസമായ വെള്ളിയാഴ്ച റിയാദിലെ ഒട്ടുമിക്ക ടർഫ് സ്റ്റേഡിയങ്ങളും കളിക്കാരായ യുവാക്കളാൽ നിറഞ്ഞു.
കോവിഡ് സൗദിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന സമയത്ത് പ്രവാസി ക്ലബുകൾക്കിടയിൽ ടൂർണമെൻറ് സീസൺ ആരംഭമായിരുന്നു. പാതിവഴിയിൽ നിലച്ച പല ടൂർണമെൻറുകളും പുനരാരംഭിച്ചുതുടങ്ങി. റിയാദിൽ പല ഭാഗങ്ങളിലുമുള്ള യുവാക്കൾ ഇപ്പോൾ അതിരാവിലെ മൈതാനങ്ങൾ ൈകക്കലാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്. റിയാദ് നഗരത്തിൽതന്നെ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ നിരവധി ടർഫ് സ്റ്റേഡിയങ്ങളുണ്ട്. ഇതിന് ഫീസോ മറ്റോ ഇല്ലാത്തതുകൊണ്ടും ആദ്യം എത്തുന്നവർക്കാണ് മുൻഗണന എന്നതുകൊണ്ടും അതിരാവിലെ ഇവിടെ മലയാളികൾ ഉൾപ്പെടെയുള്ള കായികപ്രേമികൾ എത്തി കളി ആരംഭിക്കുന്നു.
വാശിയേറിയ മത്സരങ്ങൾക്ക് ഇനി ഈ മൈതാനങ്ങൾ സാക്ഷിയാകും. വലിയ സമ്മാനങ്ങൾ ലഭിക്കുന്ന ടൂർണമെൻറുകൾക്കും തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.