ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ പതിനൊന്നോളം യൂനിറ്റുകളിൽ പ്രവർത്തിക്കുന്ന ജിദ്ദ ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒന്നാം വാർഷികം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. അജ് വാദ് വില്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അബ്ദുൽ മജീദ് പൂളക്കാടി ഉദ്ഘാടനം ചെയ്തു. ഫൈസൽ വയനാട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ നാഷനൽ കമ്മിറ്റി പ്രസിഡന്റുമായ അസ്ലം പാലത്ത് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ബിബിൻ ആലപ്പുഴ കൂട്ടായ്മയെ സദസ്സിന് പരിചയപ്പെടുത്തി.
മെക്കാനിക്ക് നാസർ, ബഖാല കൂട്ടായ്മ അംഗം ജമാൽ എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. ലത്തീഫ് വയനാട്, ഹാരിസ് പൂക്കൂത്ത്, യൂനുസ് മേലാറ്റൂർ, സിറാജ് തങ്ങൾ, മൻസൂർ മോങ്ങം എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രാഫർ ഇബ്രാഹിം മുള്ളൻ, വിഡിയോ ഗ്രാഫർ ഷാനു, മുസ്തഫ പൂക്കോട്ടൂർ, ആഷിഫ് കാക്കി, മുനീർ ബാബു, ഷൗക്കത്ത് പാണായി, നബീൽ ഹംസ, യഹിയ, അർഷിദ്, ഷമീർ ഉള്ളാട്ടുപുറം, ഷമീർ ബാബു, മുസ്തഫ, ലത്തീഫ് വയനാട്, നൗഷാദ്, നജാഫ്, ഹംസത്തലി, ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി. ബദർ അൽത്തമാം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ഷാർപ്പ് ഇവന്റ് ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
റിയാസ് മേലാറ്റൂർ അവതാരകനായിരുന്നു. സെക്രട്ടറി ഗഫാർ മണ്ണാർക്കാട് സ്വാഗതവും ഷാജഹാൻ മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.