രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsഅൽഅഹ്സ: രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗദിയിൽ നിന്ന് നാട്ടിലെത്തിച്ചു. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിെൻറ ശ്രമഫലമായാണ് അൽഅഹ്സയിൽ നിന്നും തമിഴ്നാട് സ്വദേശി പളനിസ്വാമി സുബ്ബയ്യ നായ്കർ, ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. തമിഴ്നാട് കുളച്ചൽ കോവിൽപട്ടി സ്വദേശിയായ പളനിസ്വാമി (52) ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്. 14 വർഷമായി അൽഅഹ്സ ശാറ ഹരത്തിൽ പ്രവാസിയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു (40) അൽഅഹ്സ മുബാറസിൽ 24 വർഷമായി കൺസ്ട്രക്ഷൻ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ രമേശ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനെ തുടർന്ന്, ആശുപത്രി അധികൃതർ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. നവയുഗം പ്രവർത്തകരായ മണി മാർത്താണ്ഡവും സിയാദ് പള്ളിമുക്കും ചേർന്ന് രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ അധികൃതരുടെ സഹായത്തോടെ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.