ഹജ്ജിന് ശേഷം അസുഖബാധിതയായി മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി
text_fieldsമക്ക: ഹജ്ജിന് ശേഷം രോഗബാധിതയായി മരിച്ച മലയാളി തീർഥാടകയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. കോഴിക്കോട് കാരന്തൂർ മർകസ് ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅയുടെ മൃതദേഹമാണ് മക്ക മസ്ജിദുൽ ഹറാമിൽ കഴിഞ്ഞ ദിവസം മഗ്‌രിബിന് ശേഷം മയ്യിത്ത് നമസ്കരിച്ച ശേഷം നിരവധി ആളുകളുടെ സാനിധ്യത്തിൽ മറവ് ചെയ്തത്. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ മക്കയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഭർത്താവ് അബ്ദുല്ല കുട്ടി ഹാജിയും അവരോടൊപ്പം ഹജ്ജിന് എത്തിയിരുന്നു. മൃതദേഹത്തെ ഹജ്ജ് ഗ്രൂപ്പ് ലീഡർമാരായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ അനുഗമിച്ചു. മക്കൾ: ഇസ്മാഈൽ, ആഇഷാബി, ശറഫുദ്ധീൻ, റസിയ, ഹനാൻ, ഖദീജ. മരുമക്കൾ: തസ്‌ലീമ, അബ്ദു നാസർ, മുഫീദ, മുഹമ്മദ് ഷഫീഖ്, മുഫസ്സിൽ.
മരണാനന്തര നിയമക്രമങ്ങളിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ ഭാരവാഹികളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, ഷാഫി ബാഖവി, ഹനീഫ് അമാനി, സുഹൈർ കോതമംഗലം, കബീർ പറമ്പിൽപീടിക, ഫിറോസ് സഅദി, അലി പുളിയക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. മരണവിവരം അറിഞ്ഞ് ഖത്തറിൽ നിന്നെത്തിയ മക്കളും സഹോദരങ്ങളും ബന്ധുക്കളും കൂടെ ഹജ്ജിന് എത്തിയവരുമായ ഒട്ടേറെ പേർ മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.