മലയാളി സാമൂഹികപ്രവർത്തകരുടെ ഇടപെടൽ: ശ്രീലങ്കൻ സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു
text_fieldsഖമീസ് മുശൈത്ത്: വാഹനാപകടത്തിൽ മരിച്ച ശ്രീലങ്കൻ സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു. അബഹ മൊഹായിൽ ചുരം റോഡിൽ വാഹനത്തിന് തീ പടർന്ന് മരിച്ച ശ്രീലങ്കൻ സ്വദേശി ചന്ദ്രസിരിയുടെ (45) മൃതദേഹമാണ് അബഹയിലെ ശ്മശാനത്ത് മറമാടിയത്.
ഹിന്ദുമത വിശ്വാസിയായ ഇദ്ദേഹത്തിെൻറ മൃതദേഹം സൗദിയിൽ സംസ്കരിക്കാൻ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലാണ് സഹായമായത്. ഇതര മതസ്തരുടെ മൃതദേഹ സംസ്കരണത്തിന് വേണ്ടിയുള്ള പ്രത്യേക ശ്മശാനത്തിലാണ് മറമാടിയത്.വാഹനാപകടത്തിൽ തീപടർന്ന് അതിലകപ്പെട്ടാണ് മരിച്ചത്. പൊള്ളലേറ്റ് മരിച്ചതിനാൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.
എന്നാൽ മരിച്ചയാൾ മുസ്ലിം അല്ലാത്തതും ഇവിടെ മറവ് ചെയ്യുന്നതിന് വേണ്ട നടപടികളെ കുറിച്ച് അറിയാത്തതും കാരണം വിഷമത്തിലായ ശ്രീലങ്കൻ സ്വദേശികൾ ജി.കെ.പി.എ എന്ന മലയാളി സംഘടനയുടെ ഖമീസ് മുശൈത്ത് ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. സത്താർ ഒലിപ്പുഴയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു. അവരുടെ ശ്രമം ഒടുവിൽ വിജയം കാണുകയും നടപടികൾ പൂർത്തിയാക്കി മറവ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.