ആസിഡ് ആക്രമണത്തിൽ മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsമക്ക: ജിദ്ദയിൽ വ്യാഴാഴ്ച ആസിഡ് ആക്രമണത്തിൽ മരിച്ച സൗദി യുവതിയുടെ മൃതദേഹം ഞായറാഴ്ച അസർ നമസ്കാരത്തിനുശേഷം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിൽ അസർ നമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം അൽ ശുഹദാ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും ധാരാളം പേർ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദി യുവതിയായ റിഹാബ് തന്റെ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദ്യ വിവാഹത്തിലെ മകളെ ആസിഡ് ഒഴിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കിങ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചുവരുകയാണ്. ജിദ്ദയുടെ കിഴക്കൻ മേഖലയിലുള്ള അൽ സമീർ ജില്ലയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നതെന്നും രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടിക്കായി വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കിങ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സുഖംപ്രാപിച്ചുവരുകയാണ്. ആസിഡ് ആക്രമണത്തിൽ രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ അഞ്ച് അയൽവാസികളും സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങളും പ്രത്യേകം പരാതി നൽകാനും രംഗത്തുവന്നിട്ടുണ്ട്. ആസിഡ് ആക്രമണ കേസ് അതി ഗൗരവമായാണ് പൊലീസ് ചാർജ്ചെയ്ത് അന്വേഷണം നടക്കുന്നതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.