ജീസാനിൽ കൊല്ലപ്പെട്ട മുഹമ്മദ് അലിയുടെ മൃതദേഹം ഖബറടക്കി
text_fieldsജീസാൻ: കഴിഞ്ഞമാസം ജീസാന് സമീപം അബൂ അരീഷിൽ ജോലിചെയ്യുന്ന കടയിൽ കൊല്ലപ്പെട്ട മലപ്പുറം മേൽമുറി ആലത്തൂർപടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിെൻറ (52) മൃതദേഹം ഖബറടക്കി. അബൂ അരീഷിലെ അബ്ദുല്ല ഹാശിർ മഖ്ബറയിലാണ് ഖബറടക്കിയത്. സാമൂഹിക പ്രവർത്തകനായ എൻ.സി. അബ്ദുറഹ്മാൻ, ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് കല്ലായി എന്നിവരാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മയ്യിത്ത് നമസ്കാരത്തിന് നിസാർ കുറുക്കൻ വേങ്ങരയും പ്രാർഥനക്ക് റഷീദ് മൗലവിയും നേതൃത്വം നൽകി. സ്പോൺസർ കമാൽ മുഹമ്മദ് ഹകമി, അക്ബർ പറപ്പൂർ, സഹോദരൻ ഹൈദർ അലി, അഹമ്മദ് കോയ, നജീബ് പാണക്കാട്, ഹാരിസ് പട്ല, റഹീം എന്നിവർ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകി.
ഡിസംബർ 23ന് ജീസാൻ നഗരത്തിൽനിന്ന് 30 കിലോമീറ്ററകലെ അബൂ അരീഷ് - സബ്യ റൂട്ടിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ഹകമി മിനി സൂപ്പർ മാർക്കറ്റിൽ വെച്ചാണ് മുഹമ്മദ് അലി പുള്ളിയിൽ കഴുത്തിൽ വെേട്ടറ്റ് മരിച്ചത്. ജോലിക്കിടയിൽ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. പ്രതിയെന്നു കരുതുന്ന, കടയിൽ സ്ഥിരമായി വരുന്ന പാകിസ്താൻ പൗരൻ പൊലീസ് കസ്റ്റഡിയിലാണ്. 25 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു മുഹമ്മദ് അലി. 15 വർഷം മുമ്പാണ് അബൂ അരീഷിലെ ഇൗ കട നടത്താൻ തുടങ്ങിയത്. സഹോദരങ്ങളായ ഹൈദർ അലി, അശ്റഫ് എന്നിവരും ഇതേ കടയിൽ ജീവനക്കാരാണ്. പിതാവ്: പുള്ളിയിൽ അബ്ദുഹാജി, മാതാവ്: പാത്തുമ്മ കുന്നത്തൊടി. ഭാര്യ: പാലേമ്പുടിയൻ റംല ഇരുമ്പുഴി, മക്കൾ: മുസൈന, മഅദിൻ (ആറു വയസ്സ്). മരുമകൻ: ജുനൈദ് അറബി പട്ടർക്കടവ്. സഹോദരങ്ങൾ: ഹൈദർ അലി, അശ്റഫ്, ശിഹാബ്, മുനീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.