ജിദ്ദയിൽ മരിച്ച മുഹമ്മദ് കബീറിെൻറ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsജിദ്ദ: ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ച കോഴിക്കോട് ചാലിയം സ്വദേശി കൊളത്തുംകണ്ടി മുഹമ്മദ് കബീറിെൻറ (53) മൃതദേഹം മക്കയിലെ ജന്നത്തുൽ മഅല്ലയിൽ ഖബറടക്കി. ജിദ്ദയിൽ 25 വർഷത്തോളമായി സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു മുഹമ്മദ് കബീർ.
ചൊവ്വാഴ്ച രാത്രി പതിവ് പോലെ സാധനങ്ങൾ വിതരണം ചെയ്തു വരുന്നതിനിടെ പ്രമേഹ രോഗം മൂർച്ഛിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു. കുടുംബസമേതം ജിദ്ദ കിലോ 14ലാണ് താമസിച്ചിരുന്നത്. രാത്രി വൈകിയിട്ടും ഇദ്ദേഹം താമസസ്ഥലത്ത് എത്താതിരുന്നതിനാൽ ഭാര്യയും മകളും കുടുംബസുഹൃത്തായ റഫീഖ് ചാലിയത്തിനെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായറിഞ്ഞത്.
ചാലിയത്തെ പരേതരായ കൊളത്തുംകണ്ടി മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മകൾ: ഫാത്വിമ നിഷാന (ജിദ്ദ അൽമവാരിദ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി). സുലൈമാനിയ്യയിലെ ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം വ്യാഴാഴ്ച രാത്രിയോടെയാണ് മക്കയിൽ ഖബറടക്കിയത്.
മരണാന്തര രേഖകൾ ശരിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, വെൽെഫയർ വളൻറിയർമാരായ ഹസൈനാർ മാരായമംഗലം, മസ്ഊദ് ബാലരാമപുരം, ബന്ധുവായ അബ്ദുൽ കബീർ ചാലിയം എന്നിവർ റഫീഖ് ചാലിയത്തിനൊപ്പമുണ്ടായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിന് മക്ക കെ.എം.സി.സി വെൽെഫയർ വളൻറിയർമാരായ മുജീബ് പൂക്കോട്ടൂർ, കുഞ്ഞിമോൻ കാക്കിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.