റിയാദിൽ മരിച്ച മലപ്പുറം സ്വദേശിനി സാബിറയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsറിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയെൻറ (58) മൃതദേഹം ഇന്ന് (ഞായറാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. തനിമകലാസാംസ്കാരിക വേദി റിയാദ് സോൺ മുൻ പ്രസിഡൻറും ‘ഗൾഫ് മാധ്യമം’ ലേഖകനുമായിരുന്ന മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്ഹർ പുള്ളിയിലിെൻറ ഭാര്യയാണ്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഭർത്താവ് അസ്ഹർ പുള്ളിയിൽ മൃതദേഹത്തെ അനുഗമിക്കും. ഇന്ന് (ഞായറാഴ്ച) വൈകീട്ട് അസർ നമസ്കാരാനന്തരം റിയാദ് ഉമ്മുൽ ഹമാമിലെ കിങ് ഖാലിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കും. നാളെ (തിങ്കളാഴ്ച) രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. മയ്യിത്ത് നമസ്കാരവും ഖബറടക്കവും മലപ്പുറം മേൽമുറി ആലത്തൂർ പടി ജുമുഅ മസ്ജിദിൽ രാവിലെ ഒമ്പതിന് നടക്കും.
ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു. രണ്ടാഴ്ച മുമ്പാണ് എത്തിയത്. നാലാമത്തെ ദിവസം പക്ഷാഘാത ബാധിതയായി മലസിലെ റിയാദ് കെയർ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയവേ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്.
മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ് സ്കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ് സ്കൂൾ ജിദ്ദ), അസ്ഹർ അഷ്റഫ് (സ്പെഷലൈസ്ഡ് കൺസ്ട്രക്ഷൻ കമ്പനി, റിയാദ്). പിതാവ്: എറമു കുരുണിയൻ, മാതാവ്: ഫാത്തിമ കൂരിമണ്ണിൽ, സഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്, സാഹിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.