പാകിസ്താൻ സ്വദേശിയുടെ ഇന്ത്യക്കാരി ഭാര്യയുടെ മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കി
text_fieldsഅബഹ: ഹൃദയാഘാതം മൂലം മരിച്ച പാകിസ്താൻ പൗരെൻറ ഇന്ത്യക്കാരിയായ ഭാര്യയുടെ മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കി. ഹൈദരാബാദ് സ്വദേശി താഹിറയുടെ (57) മൃതദേഹമാണ് മറവു ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദലി, മെഹബൂബിയ ദമ്പതികളുടെ മകളും പാകിസ്താനി സ്വദേശി മുനീർ ഹുസൈെൻറ ഭാര്യയുമായിരുന്നു മരിച്ച താഹിറ.
ഇവർ ആദ്യം ഖമീസിനടുത്തുള്ള അഹദ് റുഫൈദ പ്രദേശത്തുള്ള ഒരു സൗദി പൗരെൻറ ഭാര്യയായിരുന്നു. താഹിറ ഇന്ത്യക്കാരിയും ആദ്യ ഭർത്താവ് സൗദി പൗരനും നിലവിലെ ഭർത്താവ് പാകിസ്താനിയും ആയതിനാൽ ഖബറടക്ക നടപടിക്രമങ്ങൾക്ക് പലവിധ നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കാലതാമസം നേരിട്ടു. ഇതോടെ ഭർത്താവ് മുനീർ ഹുസൈൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.
ഫോറം ബ്ലോക്ക് സെക്രട്ടറി മിഹ്റുദ്ദീൻ പോങ്ങനാടിെൻറ നേതൃത്വത്തിൽ സംഘം ഇടപെട്ട് അസീറിലെ സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യൂ.എ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിെൻറ സഹായത്തോടെ തുടർനടപടികൾ പൂർത്തിയാക്കി അഹദ് റുഫൈദ മഖ്ബറയിൽ ഖബറടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.