റിയാദിൽ മരിച്ച വളവന്നൂർ സ്വദേശി അബ്ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കും
text_fieldsറിയാദ്: ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ മരിച്ച മലപ്പുറം വളവന്നൂർ സ്വദേശി താഴത്തെ പീടിയക്കൽ അബ്ദുല്ലയുടെ (64) മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി മിനി ബസിൽ ബത്ഹയിലുള്ള സഹപ്രവർത്തകരുടെ അടുത്തേക്ക് വന്നതായിരുന്നു. ഇവിടെ വെച്ച് സുഖമില്ലാതാവുകയും റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ആശുപത്രിയിൽ വെച്ച് മരിച്ച വിവരമാണ് പിന്നീട് അറിഞ്ഞതെന്നും മകൻ സുഹൈൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിലേക്ക് വന്ന ബസിൽ തിരിച്ച് കമ്പനിയിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചപ്പോൾ മരിച്ച വിവരമാണ് ലഭിച്ചതെന്നും കമ്പനിയിലെ സഹപ്രവർത്തകൻ ബഷീർ വിരിപ്പാടം പറഞ്ഞു. പിതാവ്: അഹമ്മദ് കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത). ഭാര്യ: ഖദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ, തബ്ഷീർ. മരുമക്കൾ: അശ്റഫ് വലൂർ (പുല്ലൂർ), ഡോ. ജുമാന (ചങ്ങരംകുളം), റഫ (പറവന്നൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ മജിദ്, പരേതയായ ഖദീജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.