‘നാടൻ വീടനും നാട്ടുണർത്തും’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsജിദ്ദ: നിസാമുദ്ദീൻ നാടൻവീട്ടിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഗദ്യങ്ങളുടെ സമാഹാരമായ ‘നാടൻ വീടനും നാട്ടുണർത്തും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജിദ്ദയിലെ കറ്റാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് പുസ്തക പ്രകാശനം നിർവഹിച്ചു. നിസാമുദ്ദീന്റെ രചനകൾ സവിശേഷതകളായ ഗ്രാമ്യഭാഷ, ഇതിവൃത്തങ്ങളുടെ പൊരുളുകൾ, കഥക്കും കവിതക്കുമൊപ്പം എത്തുന്ന ഗദ്യസാഹിത്യം എന്നിവയാൽ ഉത്കൃഷ്ടമാണെന്ന് നസീർ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു.
കറ്റാനം കൂട്ടായ്മ പ്രസിഡന്റ് സക്കരിയ സക്കീർ ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഷാജു ഷമീം ചാരുംമൂട്, അംന സക്കീർ എന്നിവർ സംസാരിച്ചു. തന്റെ രചനകൾക്ക് നാടും നാട്ടുകാരും നാടിന്റെ ഫിലോസഫികളും തന്നെയാണ് പ്രചോദനമേകിയതെന്നും കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരൻ നിസാമുദ്ദീൻ പറഞ്ഞു. പുസ്തകത്തിന് അവതാരിക എഴുതിയ സജീദ് ഖാൻ പനവേലിയോടും പ്രസാധനം നിർവഹിച്ച കോഴിക്കോട് ലിപി പബ്ലിക്കേഷൻസിനോടും കടപ്പാടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷുക്കൂർ കാപ്പിൽ, നൗഷാദ് ഓച്ചിറ, മസൂദ് കറ്റാനം, ഷഫീഖ് കാപ്പിൽ, യഹിയ കണ്ണനാകുഴി, അൻവർ ആറാട്ടുപുഴ, ഷാജഹാൻ ഓച്ചിറ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. റഷീദ് ഇലങ്കത്തിൽ സ്വാഗതവും ലത്തീഫ് മുസ്ലിയാർ കാപ്പിൽ നന്ദിയും പറഞ്ഞു. ഹുസൈൻ ഫൈസി ആമുഖ പ്രാർത്ഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.