Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂ​ന്നു പ​തി​റ്റാ​ണ്ടി​നു​ ശേ​ഷം അ​തി​ർ​ത്തി ക​വാ​ടം തു​റ​ന്നു
cancel
camera_alt

സൗ​ദി​ക്കും ഇ​റാ​ഖി​നു​മി​ട​യി​ൽ​ ച​ര​ക്ക്​- യാ​ത്ര ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച്​ ഹു​ദൂ​ദ്​ ശി​മാ​ലി​യ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഖാ​ലി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ജ​ദീ​ദ്​ അ​റാ​ർ ക​വാ​ടം തു​റ​ന്ന​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​ക്കും ഇ​റാ​ഖി​നു​മി​ട​യി​ൽ ച​ര​ക്ക്​- യാ​ത്ര ഗ​താ​ഗ​ത​ങ്ങ​ൾ സു​ഗ​മ​മാ​ക്കി വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ദീ​ദ്​ അ​റാ​റി​ലു​ള്ള അ​തി​ർ​ത്തി​ക​വാ​ടം തു​റ​ന്നു. 30 വ​ർ​ഷ​ത്തോ​ളം അ​ട​ച്ചി​ട്ട ശേ​ഷ​മാ​ണ്​ സൗ​ദി - ഇ​റാ​ഖ്​ അ​തി​ർ​ത്തി ക​വാ​ടം തു​റ​ന്ന​ത്. ഇ​റാ​ഖ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​സ്​​മാ​ൻ അ​ൽ​ഗാ​നി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി​യു​ടെ ഹു​ദൂ​ദ്​ ശി​മാ​ലി​യ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഖാ​ലി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ക​വാ​ട​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഇ​റാ​ഖ്​ ജ​ന​ത​ക്ക്​ കോ​വി​ഡി​നെ നേ​രി​ടാ​ൻ 15 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലി​െൻറ മെ​ഡി​ക്ക​ൽ, ലാ​ബോ​റ​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും നി​റ​ച്ച 15 ട്ര​ക്കു​ക​ളെ ക​ട​ത്തി​വി​ട്ടാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം.​ ഇ​റാ​ഖി​ന്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​റി​െൻറ സ​ഹാ​യ​മാ​ണ്​ ഇ​ങ്ങ​നെ കൈ​മാ​റി​യ​ത്. കോ​വി​ഡി​നെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യ​മാ​ണ്​ ​സെൻറ​ർ ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്​ ക​ട​ത്തി​വി​ട്ടാ​യി​രി​ക്കും ക​വാ​ട​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന​മെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​ർ ആ​രോ​ഗ്യ പ​രി​സ്ഥി​തി സ​ഹാ​യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ സ്വാ​ലി​ഹ്​ അ​ൽ​മു​അ്​​ലിം അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ട​ര ല​ക്ഷം മെ​ഡി​ക്ക​ൽ മാ​സ്​​കു​ക​ൾ, ര​ണ്ട്​ ല​ക്ഷം ​ൈക​യു​റ​ക​ൾ, ഒ​ന്ന​ര​ല​ക്ഷം മെ​ഡി​ക്ക​ൽ കോ​ട്ടു​ക​ൾ, കോ​വി​ഡ്​ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ര​ല​ക്ഷം പി.​സി.​ആ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ, 25,000 തെ​ർ​മോ ഫി​ഷ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഇ​ങ്ങ​നെ അ​യ​ച്ച​ത്. ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ത്തി​െൻറ കാ​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ പ​ങ്ക്​ എ​ടു​ത്തു​കാ​ട്ടു​ന്ന​താ​ണ്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സെൻറ​ർ വ​ഴി ലോ​ക​ത്ത്​ സ​മാ​ധാ​ന​ം കൈ​വ​രി​ക്കാ​ൻ ന​ട​ത്തു​ന്ന ദൗ​ത്യ​ത്തെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. സൗ​ദി അ​റേ​ബ്യ​യേ​യും ഇ​റാ​ഖി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​വാ​ടം തു​റ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടാ​നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​​ക്ക്​ ഗു​ണ​ക​ര​മാ​കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​െൻറ ഒാ​ർ​മ​ക്കാ​യി ഇ​റാ​ഖ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക്​ ക​സ്​​റ്റം​സി​െൻറ ഉ​പ​ഹാ​രം ഗ​വ​ർ​ണ​ർ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiboarder open
Next Story