ഹിജാബ് വിലക്ക് രാജ്യത്തിന്റെ സാഹോദര്യം തകർക്കും -യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ
text_fieldsയാംബു: മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ മതപരമായ വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും തടഞ്ഞുകൊണ്ട് കർണാടക ഹൈകോടതിയിൽ നിന്നുണ്ടായ വിധി ഏറെ ആശങ്കജനകവും ദൗർഭാഗ്യകരവുമാണെന്നും രാജ്യത്തിന്റെ സാഹോദര്യം തകർക്കുമെന്നും യാംബു ടൗൺ റോയൽ കമീഷൻ സംയുക്ത ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്ലിം പെൺകുട്ടികളുടെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഇത്തരം വിധികൾ, സഹോദര സമുദായങ്ങൾക്കിടയിൽ സംശയവും അകൽച്ചയും സൃഷ്ടിക്കുന്നതിനു മാത്രമേ നിമിത്തമാകൂ. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ സുലൈമാൻ മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു. യാംബു റോയൽ കമീഷൻ ദഅവ സെന്റർ മലയാള വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി പ്രമേയാവതരണം നടത്തി. റോയൽ കമീഷൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നിയാസുദ്ദീൻ കോട്ടപ്പറമ്പ സ്വാഗതവും ടൗൺ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.