ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
text_fieldsറിയാദിലെ ഹയ്യ് നിമാറിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
റിയാദ്: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ടാണ് റിയാദിന് പടിഞ്ഞാറ് എക്സിറ്റ് 28ൽ ഹയ്യ് നിമാറിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചതെന്ന് റിയാദ് മേഖല റെഡ്ക്രസൻറ് വക്താവ് യാസിർ ജലാജിൽ പറഞ്ഞു. 12 പേർക്ക് പരിക്കേറ്റു.
ചിലരുടെ പരിക്ക് ഗുരുതരമാണ്. വിവരമറിഞ്ഞ് ആറ് ആംബുലൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ കിങ് സൽമാൻ ആശുപത്രി, കിങ് സഉൗദ് മെഡിക്കൽ സിറ്റി, അൽഇൗമാൻ ആശുപത്രി, അൽഹബീബ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായും വക്താവ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.