Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​മൂ​ഹ​ത്തി​ന് സ്വ​ന്തം ആ​രോ​ഗ്യ​ത്തെ മ​റ​ന്നു സേ​വ​നം ന​ൽ​കി​യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം വ​ള​ൻ​റി​യ​ർ​മാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ വി​ദ​ഗ്​​ധ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള കു​ത്തി​വെ​പ്പും ക്യാ​മ്പി​ൽ ന​ൽ​കി.

ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​റി​ന്​ കീ​ഴി​ലു​ള്ള ശ​റ​ഫി​യ്യ, മ​ക്ക റോ​ഡ്, ബ​ല​ദ് ഏ​രി​യ സ​മി​തി​ക​ൾ​ക്ക് കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ ഉ​ദ്‌​ഘാ​ട​ന​വും ശ​റ​ഫി​യ്യ ഏ​രി​യ​ക്ക്​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ ദി​വ​സം ശ​റ​ഫി​യ്യ അ​ൽ​അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി വേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ഖ്ബാ​ൽ ചെ​മ്പ​ൻ, ഹ​നീ​ഫ കി​ഴി​ശ്ശേ​രി, അ​ബ്​​ദു​റ​ഹ്‌​മാ​ൻ പു​ഴ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റാ​ഫി ബീ​മാ​പ്പ​ള്ളി, മു​ജീ​ബ് അ​ഞ്ച​ച്ച​വി​ടി, റ​ഷീ​ദ് പ​ന​ങ്ങാ​ങ്ങ​ര, നാ​സ​ർ ക​രു​ളാ​യി, സ​ജീ​ർ ചു​ങ്ക​ത്ത​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ജീ​ബ് കു​ണ്ടൂ​ർ സ്വാ​ഗ​ത​വും റ​ഷീ​ദ് ഷൊ​ർ​ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.മ​ക്ക റോ​ഡ്, ബ​ല​ദ് ഏ​രി​യ​ക​ൾ​ക്ക്​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കു​ള്ള ക്യാ​മ്പ് അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampIndia Fraternity Forum
Next Story