'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: Saudi Indian Islamic Center National Committeeസംഘടിപ്പിക്കുന്ന 'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' ത്രൈമാസ കാമ്പയിൻ റിയാദ് തല ഉദ്ഘാടനം സാമൂഹികപ്രവർത്തകൻ ഇബ്രാഹീം സുബ്ഹാൻ നിർവഹിച്ചു. എല്ലാവിധ തിന്മകളെയും ഉന്മൂലനം ചെയ്യാൻ വിശുദ്ധിയുള്ള ജീവിതം അനിവാര്യമാണെന്നും ശക്തമായ ഏകദൈവ വിശ്വാസത്തിലൂടെ മാത്രമേ ആ വിശുദ്ധി കൈവരുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആധുനികമായ ഈ ലോകത്തും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു കുറവും ഇല്ലാതിരിക്കുകയും ആഭിചാരം അടക്കമുള്ള ക്ഷുദ്രകർമങ്ങൾ അധികരിക്കുകയും ചെയ്യുന്ന ഈ സമയത്താണ് ഇസ്‌ലാഹി സെന്‍റർ ഇങ്ങനൊരു പ്രമേയം കൈകാര്യം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വിശ്വാസത്തിൽ ഊന്നിയും അന്ധവിശ്വാസത്തിൽനിന്ന് അകന്നുമുള്ള ജീവിതരീതിയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
ഈ കാഴ്ചപ്പാടിലൂന്നി നിരവധി പരിപാടികൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാഹി സെന്‍ററിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൂന്നു മാസങ്ങളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇസ്‌ലാഹി സെന്‍റർ പ്രസിഡൻറ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സഹ്‌ൽ ഹാദി പ്രമേയം അവതരിപ്പിച്ചു. ഷാജഹാൻ ചളവറ, ജയൻ കൊടുങ്ങല്ലൂർ, റഹ്മത്തെ ഇലാഹി, സി.പി. മുസ്തഫ, നവാസ് വെള്ളിമാട്കുന്ന്, ശമീൽ കക്കാട്, ഇഖ്ബാൽ കൊടക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.