കേളി കുടുംബവേദി ഈദ്–ഓണം ആഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കുടുംബവേദിയുടെ 2021ലെ ഈദ്-ഓണം ആഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു. ഓൺലൈനിലും സ്റ്റേജിലുമായി അരങ്ങേറിയ സാംസ്കാരിക പരിപാടിയും മത്സരങ്ങളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു.
കുടുംബവേദി അംഗങ്ങൾ മാത്രം പങ്കെടുത്ത പരിപാടി ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നത്. സമാപനമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷയായിരുന്നു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതമാശംസിച്ചു. സാംസ്കാരിക സമ്മേളനം ദമ്മാം നവോദയ കുടുംബവേദി വൈസ് പ്രസിഡൻറ് സുരയ്യ ഹമീദ് ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ്, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ് വേങ്ങര, കുടുംബവേദി ആക്ടിങ് ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുകേഷ് നന്ദി പറഞ്ഞു.
കേളി കുടുംബങ്ങൾക്കായി നടത്തിയ പായസ മത്സരത്തിൽ സന്ധ്യരാജ് ഒന്നാം സ്ഥാനവും ഗീത ജയരാജ്, ലക്ഷ്മി സുനിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അവരവരുടെ വീടുകളിൽ നടന്ന പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം ലീന കോടിയത്തും നിമ്മി റോയിയും പങ്കിട്ടു. സിന്ധു ഷാജി, ഷിനി റിജേഷ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. പൂക്കള മത്സര വിഡിയോയും ഫോട്ടോയും പരിശോധിച്ചാണ് വിജയികളെ തീരുമാനിച്ചത്. പൂക്കള, പായസമത്സര വിജയികൾക്കുള്ള സമ്മാനവും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ശ്രീഷ, ഫസീല, സിജിൻ, സജിന, സുകേഷ്, അനിരുദ്ധൻ, വിനോദ്, അനിൽ അറക്കൽ, ഷൈനി, സന്ധ്യ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.