കേന്ദ്ര ബജറ്റ് നിരാശാജനകം -ഒ.ഐ.സി.സി
text_fieldsജിദ്ദ: പ്രവാസികളെ പാടെ അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റ് നിരാശാജനകമെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്രിയാത്മക നിർദേശങ്ങളൊന്നുമില്ലാത്ത ബജറ്റ് കേവലം രാഷ്ട്രീയ കസർത്ത് മാത്രമായി അധഃപതിച്ചു. യു.പി.എ സർക്കാറിന്റെ കാലത്തുണ്ടായിരുന്ന പ്രവാസി ക്ഷേമകാര്യ വകുപ്പ് പുനഃസ്ഥാപിച്ച് പ്രവാസികൾക്ക് പ്രത്യേക ബജറ്റ് വിഹിതം അനുവദിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന സമൂഹമെന്ന നിലയിൽ പെൻഷൻ പദ്ധതിയുൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയാറാകണം. യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുകയും വിമാന നിരക്ക് കുറക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസി. ഹക്കീം പാറക്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.