സൗദിയിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം -നവയുഗം
text_fieldsഅൽഖോബാർ: സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്ലസ്ടൂവിനുശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ഖോബാർ ഷമാലിയ യൂനിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യൂനിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖോബാർ ഷമാലിയയിൽ നടന്ന യൂനിറ്റ് കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശ്യാം തങ്കച്ചൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവെൻഷൻ കേന്ദ്ര ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ബിജു വർക്കി, മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്യാം തങ്കച്ചൻ (രക്ഷാധികാരി), ലാലു ദിവാകരൻ (പ്രസി.), സജി അച്യുതൻ (സെക്ര.), മുഹമ്മദ് അനസ് (ട്രഷ.), ജയകുമാർ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.