വേർപെട്ട ഈജിപ്ഷ്യൻ സയാമീസുകളെ ശസ്ത്രക്രിയ തലവൻ സന്ദർശിച്ചു
text_fieldsജിദ്ദ: രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയക്ക് വിധേയമാക്കിയ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയേയും സാറയേയും ശസ്ത്രക്രിയ സംഘത്തലവൻ ഡോ. അബ്ദുല്ല അൽ റബീഅ സന്ദർശിച്ചു. വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായതിന് ശേഷം റിയാദിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ കഴിയുന്ന ഈജിപ്ഷ്യൻ ഇരട്ടകളുടെ ആരോഗ്യസ്ഥിതി ഡോ. റബീഅ പരിശോധിച്ചു.
ഇരട്ടക്കുട്ടികളെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിെൻറ പ്രയത്നങ്ങളെ അഭിനന്ദിക്കുകയും കുട്ടികൾ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തലയുടെ ഭാഗം പങ്കിട്ട സൽമ, സാറ എന്നി സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ കഴിഞ്ഞ മാസം 22 നാണ് നടന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് മേൽനോട്ടം നൽകിയത് ഡോ. റബീഅയുടെ മേൽനോട്ടത്തിലുള്ള 31 അംഗ സൗദി മെഡിക്കൽ സംഘമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.