Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ റമദാന് ശേഷം...

ജിദ്ദയിൽ റമദാന് ശേഷം പൊളിക്കുന്ന 12 ചേരിപ്രദേശങ്ങളുടെ പേരുകൾ നഗരസഭ സമിതി വീണ്ടും പുറത്തുവിട്ടു

text_fields
bookmark_border
ജിദ്ദയിൽ റമദാന് ശേഷം പൊളിക്കുന്ന 12 ചേരിപ്രദേശങ്ങളുടെ പേരുകൾ നഗരസഭ സമിതി വീണ്ടും പുറത്തുവിട്ടു
cancel

ജിദ്ദ: ജിദ്ദയിലെ 12 ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങളിലെ ​കെട്ടിടങ്ങൾ പൊളിക്കൽ റമദാന് ശേഷമായിരിക്കുമെന്ന്​ ഇതിനായുള്ള നഗരസഭാ സമിതി വ്യക്തമാക്കി. ബനീ മാലിക്​, വുറൂദ്​, മുശ്​രിഫ, ജാമിഅ, റിഹാബ്​, അസീസിയ, റവാബി, റബ്​വ, മുൻതസഹാത്​, ഖുവൈസ, ഉമ്മുസലം-കിലോ 14 നോർത്ത്​, അദ്​ല്​ എന്നീ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.

ജിദ്ദ നഗരവികസനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്നത്​ തുടരുകയാണ്​. റമദാന്​ മുമ്പ്​ ജിദ്ദയിലെ 22 ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങളിലെ പുരാതന കെട്ടിടങ്ങൾ നീക്കം ചെയ്യാനാകുമെന്നാണ്​​ പ്രതീക്ഷിക്കുന്നത്​.

മാർച്ച്​ 12 മുതൽ നീക്കം ചെയ്ത് തുടങ്ങിയ പ്രദേശങ്ങളിൽ നുസ്​ഹ, അൽസലാമ, മദാഇൻ ഫഹദ്​ 2 എന്നീ ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങളും ഉൾപ്പെടും. മുമ്പ്​ പ്രഖ്യാപിച്ച തീയതികൾക്ക്​ അനുസൃതമായി 34 ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ തുടരുകയാണ്​. കെട്ടിടംപൊളിയും നീക്കം ചെയ്യലും റമദാനിൽ നിർത്തിവെക്കുമെന്നും സമിതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi ArabiaReleased names of Slums
News Summary - The city council has released the names of 12 slums in Jeddah that will be demolished after Ramadan
Next Story