രാജ്യം മുതലാളിമാർക്ക് തീറെഴുതുന്നു
text_fieldsരാജ്യത്തെ പൊതുമുതലുകളെല്ലാം വിറ്റുപെറുക്കി കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിെക്കാടുക്കാനുള്ള നിരന്തര ശ്രമത്തിലാണ് അമ്പത്താറിഞ്ച് നെഞ്ചളവിൽ രാജ്യം ഭരിക്കുന്ന മോദി സർക്കാർ. യു.പി.എ സർക്കാറിെൻറ രണ്ടാം ഭരണകാലത്ത് പെട്രോളിെൻറയും മരുന്നിെൻറയുമെല്ലാം വില നിശ്ചയിക്കാനുള്ള അധികാരം ബന്ധപ്പെട്ട കമ്പനികൾക്ക് നൽകിയതിെൻറ പേരിൽ അമിതവില നിശ്ചയിച്ചുകൊണ്ടും അടിക്കടി വിലവർധിപ്പിച്ചുകൊണ്ടുമെല്ലാം കുത്തക കമ്പനികളുടെ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ പൗരന്മാർ.
അതിെൻറ തുടർച്ചയെന്നോണം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന ഇന്ത്യൻ റെയിൽവേ അടക്കമുള്ള രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ മൂല്യവത്തായ വരുമാനമാർഗങ്ങളെയെല്ലാം ഓരോന്നോരോന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിെൻറ ചെയ്തികൾ വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്നത് വലിയ ആശങ്കയോടെ നോക്കിക്കാണേണ്ടതും അതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുമുണ്ട്. 2010ൽ വിവിധ രാജ്യങ്ങൾ സാമ്പത്തികമായി വലിയ തകർച്ച നേരിട്ടപ്പോഴും തകർന്നടിയാതെ വിസ്മയം തീർത്ത രാജ്യമായിരുന്നു ഇന്ത്യയെങ്കിൽ നോട്ടുനിരോധനവും ജി.എസ്.ടിയും അടക്കമുള്ള തുഗ്ലക്ക് ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയതിെൻറ പേരിൽ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമായി ഇന്ത്യയെ മാറ്റി.
എന്ത് ഉൽപാദിപ്പിക്കണമെന്നും എത്ര വില നിശ്ചയിക്കണമെന്നും ആർക്കു വിൽക്കണമെന്നുമുള്ള പൂർണാധികാരം കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്നതിലൂടെ മുൻകാലങ്ങളിൽ രാജ്യത്ത് നിലനിന്നിരുന്ന ജന്മി-കുടിയാൻ വ്യവസ്ഥയാണ് പുനരാനയിക്കപ്പെടുന്നത്.
വലിയൊരു തകർച്ചയിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്. അതിവിദൂരമല്ലാത്ത ഭാവിയിൽ രാജ്യമൊന്നാകെ വിൽപനക്കു വെക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. എന്തായാലും കാര്യങ്ങൾ ആശങ്കകുലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.