Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തിന്റെ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 11 വർഷത്തെ ഉയർന്ന നിരക്കിൽ

text_fields
bookmark_border
economic growth
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ 11 വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 11.8 ശ​ത​മാ​നം വ​ള​ർ​ച്ച​യി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 11 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ർ​ഷം തോ​റും എ​ണ്ണ മേ​ഖ​ല​യി​ൽ 23.1 ശ​ത​മാ​ന​വും എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ൽ 5.4 ശ​ത​മാ​ന​വും വ​ർ​ധി​ച്ച​താ​ണ് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് നേ​ട്ട​മാ​യ​ത്. സ​ർ​ക്കാ​ർ സേ​വ​ന മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യും 2.2 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് ര​ണ്ടാം പാ​ദ​ത്തി​ൽ യ​ഥാ​ർ​ഥ ജി.​ഡി.​പി 1.8 ശ​ത​മാ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ണ്ണ​മേ​ഖ​ല​യി​ൽ 4.8 ശ​ത​മാ​നം വ​ർ​ധി​ച്ച​തും സ​ർ​ക്കാ​ർ സേ​വ​ന​മേ​ഖ​ല​യി​ൽ 0.2 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​തും എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ 0.4 ശ​ത​മാ​നം കു​റ​ഞ്ഞ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വ​ള​ർ​ച്ച​ക്ക് കാ​ര​ണം. ആ​ദ്യ പാ​ദ​ത്തി​ൽ സൗ​ദി​യു​ടെ യ​ഥാ​ർ​ഥ ജി.​ഡി.​പി 9.9 ശ​ത​മാ​ന​മാ​യി​രു​ന്നു. ത്രൈ​മാ​സ അ​ടി​സ്ഥാ​ന​ത്തി​ൽ, കാ​ലാ​നു​സൃ​ത​മാ​യി ക്ര​മീ​ക​രി​ച്ച ജി.​ഡി.​പി 2.6 ശ​ത​മാ​നം മി​ക​വ് പു​ല​ർ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

20.3 ശ​ത​മാ​നം വ​ർ​ഷം​തോ​റും 2.9 ശ​ത​മാ​നം ത്രൈ​മാ​സാ​ടി​സ്ഥാ​ന​ത്തി​ലും എ​ണ്ണ മേ​ഖ​ല​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ ഉ​യ​ർ​ച്ച​യും എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വ​ള​ർ​ച്ച വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 3.7 ശ​ത​മാ​ന​മാ​യ​തു​മാ​ണ് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് വ​ഴി​വെ​ച്ച​തെ​ന്ന് അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ളി​ൽ സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച ഈ ​വ​ർ​ഷം 7.6 ശ​ത​മാ​ന​വും 2023ൽ 3.7 ​ശ​ത​മാ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growth
News Summary - The country's economic growth is at an 11-year high
Next Story